മാധ്യമങ്ങളും ട്രംപിനെ കൈവിട്ടു
text_fieldsവാഷിങ്ടൺ: തീർത്തും പിന്തിരിപ്പനായ നയങ്ങൾ മുന്നോട്ടുവെക്കുേമ്പാഴും യുദ്ധവെറി പൂണ്ട് പുലമ്പുേമ്പാഴും അരുമകളായി നിന്ന് പിന്തുണക്കാനും കൈയടിക്കാനും ട്രംപിനൊപ്പം ഒരുപറ്റം മാധ്യമങ്ങളുണ്ടായിരുന്നു. അത്യന്തം ഭയാനകമായ പ്രഖ്യാപനങ്ങളെയും അവർ പ്രസിഡൻറിെൻറ തമാശയെന്ന് നിസ്സാരവത്കരിച്ചു. എന്നാൽ, ജനവിധി എതിരായതിനു പിന്നാലെ ട്രംപ് തിരിഞ്ഞത് അതേ മാധ്യമങ്ങൾക്കെതിരെയായിരുന്നു. പിന്നാക്കം പോകുന്നുവെന്ന് കേട്ടതും കേബ്ൾ നെറ്റ്വർക്കുകെള ചീത്ത വിളിക്കാൻ തുടങ്ങി പ്രസിഡൻറും അനുയായികളും.
നിതാന്ത വിമർശകരായ മാധ്യമങ്ങൾക്കെതിരെയായിരുന്നില്ല രാഷ്ട്രീയ ജീവിതത്തിന് താങ്ങും തണലുമായി നിന്ന ഫോക്സ് ന്യൂസിനെതിരെയായിരുന്നു ട്രംപിെൻറ ദേഷ്യം ഏറെയും.
മറ്റു പ്രമുഖ കേബ്ൾ ശൃംഖലകളെല്ലാം അവഗണിച്ചപ്പോഴും തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നുവെന്ന ട്രംപിെൻറ അഭിഭാഷകൻ റുഡോൾഫ് ഗിലിയാനിയുടെ വാർത്തസമ്മേളനത്തിന് ഇടം നൽകിയത് ഫോക്സ് മാത്രമായിരുന്നു. എന്നാൽ, ഒരു പ്രത്യേക വിവരം അറിയിക്കാൻ എന്നപേരിൽ അവരാ വാർത്ത നിർത്തിവെച്ചു.
മിഷിഗണിൽ ബൈഡൻ മുന്നേറുന്നുെവന്നും അദ്ദേഹം പ്രസിഡൻറ് പദത്തിനരികിലെന്നും അറിയിക്കാനായിരുന്നു അത്.
വോട്ടെണ്ണൽ തലേന്നുതന്നെ ഫോക്സിെൻറ ചാഞ്ചാട്ടം ട്രംപ് തിരിച്ചറിഞ്ഞിരുന്നു -ഈ നാലു വർഷംകൊണ്ട് ഏറ്റവും വലിയ മാറ്റം സംഭവിച്ചത് ഫോക്സ് ന്യൂസിനാണെന്ന് ആരോ തന്നോടു പറഞ്ഞതായി ചൊവ്വാഴ്ച രാവിലെ ടി.വി പരിപാടിക്കിടെ അദ്ദേഹം തുറന്നുപറയുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.