ന്യൂസിലാൻഡിൽ ആദ്യം പുതുവർഷമെത്തി; 2023നെ വരവേൽക്കാൻ ഒരുങ്ങി ലോകം
text_fields2023നെ ആദ്യമായി വരവേറ്റ് ന്യൂസിലാന്‍ഡ്. കിഴക്കന്‍ മേഖലയിലെ ഓക്‌ലന്‍ഡ് നഗരം ലോകത്ത് ആദ്യമായി പുതുവര്‍ഷത്തെ വരവേറ്റു. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റത്.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവത്സരം ആദ്യമെത്തുക. 2023നെ ആദ്യം വരവേൽക്കുന്ന ജനവാസ മേഖല കിരിബാട്ടിയിലെ ക്രിതിമതി ദ്വീപാണ്. ഇവിടെ ഡിസംബർ 31 പ്രാദേശിക സമയം വൈകുന്നേരം 3.30 മുതൽ പുതുവർഷം തുടങ്ങിക്കഴിഞ്ഞു. നമുക്ക് ഇനിയും ഇന്ന് അർധരാത്രി 12 മണിവരെ കാത്തിരിക്കണം. മുൻ വർഷങ്ങളെ അപേക്ഷിച്ച് മിക്ക ജില്ലകളിലും വൻ സജ്ജീകരണങ്ങളാണ് ന്യൂ ഇയറുമായി ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലും ബീച്ച് ഫെസ്റ്റുകളും കലാമേളകളും അരങ്ങേറും. പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.