നാസി ജർമനിയെ നിയമത്തിന് മുന്നിലെത്തിച്ച ന്യൂറംബർഗ് വിചാരണയുടെ ഓർമക്ക് 75 വയസ്സ്
text_fieldsബർലിൻ: നാസി ഭീകരതക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ നിയമവ്യവസ്ഥക്ക് മുന്നിൽ ഹാജരാക്കിയ 'ന്യൂറംബർഗ് വിചാരണ'യുടെ 75ാം വാർഷികം ജർമനിയിൽ ലളിതമായ ചടങ്ങിൽ നടന്നു. 'പാലസ് ഓഫ് ജസ്റ്റിസിലെ' കോടതി മുറിയിലായിരുന്നു ചടങ്ങ്. ഇവിടെയാണ് 1945 നവംബർ 20ന് ന്യൂറംബർഗ് വിചാരണ നടന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് പരിപാടികൾ ലളിതമാക്കിയത്.
നാസി ജർമനി കീഴടങ്ങി, ആറുമാസം കഴിഞ്ഞാണ് വിചാരണ തുടങ്ങുന്നത്. ബോംബാക്രമണത്തിൽ തകർന്ന ജർമനിയിലെ ജനജീവിതം സാധാരണനിലയിലേക്ക് വന്നു തുടങ്ങുന്ന സമയമാണത്. വിചാരണ ചെയ്യപ്പെട്ട 22 പേരിൽ ഹിറ്റ്ലറുടെ വലംകൈയായ ജനറൽ ഹെർമൻ ഗോറിങ്ങും ഉൾപ്പെട്ടിരുന്നു. ഇതിൽ 12 യുദ്ധക്കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ചു. മറ്റുള്ളവർക്ക് ജീവപര്യന്തം മുതൽ 10 വർഷംതടവുവരെ വിധിക്കപ്പെട്ടു. ഗോറിങ് വധശിക്ഷ നടപ്പാക്കുംമുേമ്പ ആത്മഹത്യ ചെയ്യുകയായിരുന്നു.
ചരിത്രം കണ്ട ഏറ്റവും വലിയ കൊടുംക്രൂരതകൾ ആസൂത്രണം ചെയ്തവരെ നിയമത്തിനു മുന്നിലെത്തിച്ചതിെൻറ ഓർമക്കായി വിവിധ കലാമത്സരങ്ങൾ ജർമനിയിൽ നടക്കുന്നുണ്ട്. അന്താരാഷ്ട്ര കോടതിക്ക് മുന്നിൽ ഒരു രാജ്യത്തിെൻറ നേതൃത്വം വിചാരണ ചെയ്യപ്പെട്ട ആദ്യ സംഭവം എന്ന പ്രസക്തി കൂടിയുണ്ട് ന്യൂറംബർഗ് വിചാരണക്ക്. നാസി ജർമനി നേതാക്കളുടെ ക്രൂരതകൾ സഖ്യശക്തി രാഷ്ട്രങ്ങളായ യു.എസ്, സോവിയറ്റ് യൂനിയൻ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവരുടെ പ്രതിനിധികളാണ് കോടതിമുറിയിൽ നിരത്തിയത്.
രണ്ടാംലോക യുദ്ധത്തിന് മുമ്പ്, ഹിറ്റ്ലർ നിർണായകമായ വൻ റാലികൾ നടത്തി ശ്രദ്ധനേടിയ നഗരമാണ് ന്യൂറംബർഗ്. ഒരു വർഷമാണ് ആദ്യഘട്ടത്തിലെ വിചാരണ നീണ്ടത്. തുടർന്ന് 1946നും 1949നുമിടയിൽ 12 വിചാരണകൾ കൂടി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.