ഗസ്സ ആരു ഭരിക്കണമെന്ന് ഫലസ്തീൻ ജനത തീരുമാനിക്കും -ഹമാസ്
text_fieldsഗസ്സ: ഹമാസിനെ തകർത്താൽ ഗസ്സ ആരു ഭരിക്കണമെന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുകയാണെന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനക്കെതിരെ ഹമാസ്. ഗസ്സയുടെ ഭാവി ഫലസ്തീൻ ജനത തീരുമാനിക്കുമെന്നും ആരുടെയും രക്ഷാകർതൃത്വം ആവശ്യമില്ലെന്നും ഹമാസ് പ്രസ്താവനയിൽ അറിയിച്ചു.
ഗസ്സ മുനമ്പിൽ തങ്ങളുടെ താൽപര്യങ്ങൾ അടിച്ചേൽപിക്കാനുള്ള അമേരിക്കയുടെ ശ്രമത്തെ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഫലസ്തീൻ ജനത നേരിടും. ഫലസ്തീനികളുടെ ഭാവി നിർണയിക്കാൻ മറ്റാർക്കും അവകാശമില്ല. അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രസ്താവന തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.