വിശ്വാസ വോെട്ടടുപ്പിൽ പരാജയപ്പെട്ടിട്ടും ഓലിയെ വീണ്ടും നേപ്പാൾ പ്രധാനമന്ത്രിയായി നിയമിച്ച് പ്രസിഡൻറ്
text_fieldsകാഠ്മണ്ഡു: പ്രതിപക്ഷ കക്ഷികൾ സർക്കാർ രൂപീകരണത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് പാർലമെൻറിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ കെ.പി. ശർമ്മ ഒാലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. തിങ്കളാഴ്ച നടന്ന വിശ്വാസ വോെട്ടടുപ്പിൽ സി.പി.എൻ - യു.എം.എൽ ചെയർമാനായ ഒാലി പരാജയപ്പെെട്ടങ്കിലും വ്യാഴാഴ്ച പ്രസിഡൻറ് വിദ്യാദേവി ഭണ്ഡാരി വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. 93 വോട്ടുകളായിരുന്നു വിശ്വാസ വോെട്ടടുപ്പിൽ ഒാലിക്ക് നേടാനായത്. സി.പി.എൻ മാവോയിസ്റ്റ് സെൻറർ സർക്കാറിന് പിന്തുണ പിൻവലിച്ചതോടെയാണ് വിശ്വാസ വോെട്ടടുപ്പ് വേണ്ടിവന്നത്.
നേപ്പാൾ ഭരണഘടനയുടെ ആർട്ടിക്കിൾ 78 (3) അനുസരിച്ച് ജനപ്രതിനിധിസഭയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ ഒാലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചതായി പ്രസിഡൻറിെൻറ ഓഫിസ് പത്രക്കുറിപ്പിൽ അറിയിച്ചു. വെള്ളിയാഴ്ച ശീതാൽ നിവാസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡൻറ് ഭണ്ഡാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ പ്രധാനമന്ത്രി ഒാലി പരാജയപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി ഒമ്പതിന് മുമ്പ് പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികളോട് പ്രസിഡൻറ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സാധ്യമാകാതെ വന്നതോടെയാണ് ഒാലിയും വീണ്ടും പ്രധാനമന്ത്രിയാക്കിയത്.
ഇദ്ദേഹത്തിന് 30 ദിവസത്തിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. പരാജയപ്പെട്ടാൽ ആർട്ടിക്കിൾ 76 (5) പ്രകാരം സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ആരംഭിക്കും. ഇതും സാധിച്ചില്ലെങ്കിൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും.
പ്രതിപക്ഷത്തുള്ള നേപ്പാളി കോൺഗ്രസ് പ്രസിഡൻറ് ഷേർ ബഹാദൂർ ദെഉബക്ക് സി.പി.എൻ മാവോയിസ്റ്റ് സെൻറർ ചെയർമാൻ പുശ്പകമല് ദഹല് പ്രചണ്ഡ'യിൽനിന്ന് പിന്തുണ ലഭിച്ചെങ്കിലും ജനതാ സമാജ്ദി പാർട്ടിയുടെ പിന്തുണ ലഭിക്കാത്തത് തിരിച്ചടിയായി. ജെ.എസ്.പി പ്രസിഡൻറ് ഉപേന്ദ്ര യാദവ്, ദെഉബയെ പിന്തുണക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും പാർട്ടിയുടെ മറ്റൊരു പ്രസിഡൻറ് മഹന്ത താക്കൂർ നിരസിച്ചു.
നേപ്പാളി കോൺഗ്രസിനും മാവോയിസ്റ്റ് സെൻററിനും 61, 49 സീറ്റുകൾ വീതമുണ്ട്. 136 വോട്ടാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. 32 സീറ്റുള്ള ജെ.എസ്.പി പിന്തുണ നൽകിയിരുന്നെങ്കിൽ ദെഉബക്ക് പ്രധാനമന്ത്രിയാകാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.