ഇസ്രായേൽ യുദ്ധമന്ത്രിസഭയിലെ കടുത്ത ഭിന്നത പുറത്തെത്തിച്ച് വാർത്തസമ്മേളന ദൃശ്യം
text_fieldsതെൽഅവീവ്: ഇസ്രായേലിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി യൊആവ് ഗാലന്റ്, യുദ്ധമന്ത്രി സഭാംഗം ബെന്നി ഗാന്റ്സ് എന്നിവരും തമ്മിലെ കടുത്ത ഭിന്നതക്ക് തെളിവായി വാർത്താസമ്മേളനം. ശനിയാഴ്ച ഇസ്രായേൽ തലസ്ഥാനത്ത് നെതന്യാഹുവിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിനൊടുവിലാണ് ഏറ്റവുമൊടുവിൽ ഭിന്നത കൂടുതൽ പുറത്തെത്തിയത്.
വാർത്താസമ്മേളനം കഴിഞ്ഞ് പിരിയുംമുമ്പ് ഗാലന്റും ഗാന്റ്സും പരസ്പരം ആശ്ലേഷിക്കുമ്പോൾ നെതന്യാഹു ഒറ്റക്ക് ഒരുവശത്ത് തന്റെ കൈയിലെ പേജുകൾ മറിച്ച് വെറുതെ നിൽക്കുന്നതാണ് ചിത്രം. വാർത്താസമ്മേളനം പകർത്താനെത്തിയ മാധ്യമങ്ങൾ ഇതിന്റെ വിഡിയോ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ മാസാവസാനം സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെയായിരുന്നു ഇവർക്കിടയിലെ ഭിന്നത ആദ്യമായി പുറത്തെത്തിയത്. ഹമാസ് നീക്കം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയില്ലെന്നും ഹമാസ് ഒത്തുതീർപ്പിന് താൽപര്യപ്പെട്ടുനിൽക്കുകയാണെന്ന് അവർ കണക്കുകൂട്ടിയെന്നുമായിരുന്നു നെതന്യാഹുവിന്റെ കുറ്റപ്പെടുത്തൽ. ഇതിനെതിരെ വിമർശനം ശക്തമായതോടെ ‘എക്സി’ൽ നിന്ന് പോസ്റ്റ് ഒഴിവാക്കി. ഹമാസ് നീക്കം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും നെതന്യാഹു മറുപടി പറഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.