ടൈറ്റാനിക്കിന് ദുരന്ത മുന്നറിയിപ്പ് നൽകിയ കപ്പൽ കണ്ടെത്തി
text_fieldsലണ്ടൻ: മുന്നിൽ ദുരന്തം മഞ്ഞുമലയായി പതിയിരിക്കുന്നുണ്ടെന്നറിയാതെ മുന്നേറിയ ആർ.എം.എസ് ടൈറ്റാനിക്കിന് ദുരന്ത മുന്നറിയിപ്പ് നൽകിയ 'എസ്.എസ്. മെസബ' കപ്പലിന്റെ അവശിഷ്ടം ഐറിഷ് കടലിൽ കണ്ടെത്തി.
1912 ഏപ്രിലിൽ അറ്റ്ലാന്റിക് സമുദ്രം കടക്കുകയായിരുന്ന എസ്.എസ്. മെസബ എന്ന വ്യാപാരക്കപ്പൽ മുന്നിൽ മഞ്ഞുമലയുള്ളതായി ടൈറ്റാനിക്കിലേക്ക് വയർലെസ് സന്ദേശം അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുങ്ങില്ലെന്ന് കരുതിയ ൈടറ്റാനിക് കപ്പൽ കന്നിയാത്രയിൽ 1912 ഏപ്രിൽ 14ന് രാത്രി മഞ്ഞുമലയിൽ ചെന്നിടിക്കുകയും പിറ്റേന്ന് മുങ്ങുകയുമായിരുന്നു.
1918ലെ ഒന്നാം ലോകയുദ്ധത്തിൽ ടോർപ്പിഡോ ആക്രമണത്തിൽ മുങ്ങുംവരെ മെസബ വ്യാപാരക്കപ്പലായി തുടർന്നു. അത്യാധുനിക മൾട്ടിബീം സോണാർ ഉപയോഗിച്ച് ബ്രിട്ടനിലെ ബാംഗോർ യൂനിവേഴ്സിറ്റി ഗവേഷകരാണ് മെസബയുടെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.