ചവറ്റുകൊട്ടയിലേക്കെറിഞ്ഞ `ഭാഗ്യം' തിരിച്ചെത്തിയ കഥ
text_fieldsന്യൂയോര്‍ക്ക്: യു.എസ്. സംസ്ഥാനമായ മസാച്യുസെറ്റ്സില്‍ നിന്നാണ് ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞ `ഭാഗ്യം' തിരിച്ചെത്തിയ കഥ ജനിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സംഭവം.
ലിയ റോസ് ഫിഗ, സൗത്ത്വിക്കിലെ ഇന്ത്യന്‍ വംശജരായ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ലക്കി സ്റ്റോറില്‍ നിന്നും ഒരു ഡയമണ്ട് മില്യണ്‍ സ്ക്രാച്ച്-ഓഫ് ടിക്കറ്റ് (ഭാഗ്യക്കുറി) വാങ്ങി. ഒരു ഉച്ചഭക്ഷണ സമയത്താണ് ഈ ടിക്കറ്റ് ചുരണ്ടി നോക്കിയത്. പാതി ചുരണ്ടിയപ്പോള്‍ ഇതില്‍ ഭാഗ്യമില്ലെന്ന് തോന്നി.
അതിനാല്‍ ആ ടിക്കറ്റ് ചവറ്റുകൊട്ടയിലേക്കെറിഞ്ഞു. 10 ദിവസത്തോളം അതവിടെ കിടന്നു. അപ്പോഴാണ്ല, പാതി ചുരണ്ടിയ ടിക്കറ്റ് ലക്കി സ്റ്റോര്‍ ഉടമയുടെ മകന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അത്, പൂര്‍ണമായി ചുരണ്ടി നോക്കിയതോടെ, ഈ ടിക്കറ്റിലാണ് ഭാഗ്യം ഒളിഞ്ഞിരിക്കുന്നതെന്ന് മനസിലായി. പിന്നെ, മറിച്ച് ചിന്തിച്ചില്ല. ലിയ റോസ് ഫിഗയ്ക്ക് ആ ടിക്കറ്റുവഴി അര്‍ഹമായ പത്തുലക്ഷം ഡോളര്‍ (ഏകദേശം 7.26 കോടി രൂപ) എത്തിക്കുകയായിരുന്നു. കടയുടമയുടെ സത്യസന്ധത അഭിനന്ദനം ഏറ്റുവാങ്ങുകയാണിപ്പോള്‍. ഭാഗ്യം ആ ടിക്കറ്റിലുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നുള്ള രണ്ട് ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് കടയുടമയും കുടുംബവും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.