ഗസ്സയിലേക്ക് സഹായം എത്തിക്കാൻ മാനുഷിക ഇടവേള; യു.എസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു
text_fieldsയുനൈറ്റഡ് നേഷൻസ്: ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കാൻ യുദ്ധത്തിൽ മാനുഷിക ഇടവേള അനുവദിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യു.എസ് നേതൃത്വത്തിലുള്ള പ്രമേയം യു.എൻ രക്ഷാസമിതിയിൽ റഷ്യയും ചൈനയും വീറ്റോ ചെയ്തു.
അതേസമയം, ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യ അവതരിപ്പിച്ച മറ്റൊരു പ്രമേയത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.
ഭീകരപ്രവർത്തനത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ അംഗരാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് ഉറപ്പിച്ച് പറയുന്നതാണ് അമേരിക്ക അവതരിപ്പിച്ച പ്രമേയം. അതേസമയം, ഗസ്സയിലേക്ക് അതിവേഗത്തിലും സുരക്ഷിതമായും സഹായമെത്തിക്കാൻ മാനുഷിക ഇടവേള അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എന്നാൽ, റഷ്യക്കും ചൈനക്കുമൊപ്പം യു.എ.ഇയും പ്രമേയത്തെ എതിർത്തു.
അൽബേനിയ, ഫ്രാൻസ്, എക്വഡോർ, ഗാബോൺ, ഘാന, ജപ്പാൻ, മാൾട്ട, സ്വിറ്റ്സർലൻഡ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങളും അനുകൂലിച്ചു. ബ്രസീലും മൊസാംബീക്കും വിട്ടുനിന്നു.
മാനുഷിക വെടിനിർത്തലിനും ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കാനും ജനങ്ങളോട് തെക്കൻ ഗസ്സയിലേക്ക് മാറണമെന്ന ഇസ്രായേലിെന്റ ആവശ്യം പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നതാണ് റഷ്യ അവതരിപ്പിച്ച പ്രമേയം.
എന്നാൽ, ചൈന, ഗാബോൺ, റഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.