ബ്രിട്ടനിൽ മൂന്നുമാസത്തിനകം വാക്സിൻ നൽകിയേക്കും
text_fieldsലണ്ടൻ: കോവിഡിനെ നേരിടാൻ മൂന്നുമാസത്തിനുള്ളിൽ ബ്രിട്ടനിൽ വ്യാപകമായി വാക്സിൻ കുത്തിവെപ്പ് നടക്കുമെന്ന് റിപ്പോർട്ട്. 2021 ആരംഭിക്കുന്നതിനുമുമ്പുതന്നെ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ ടൈംസ്' പത്രമാണ് റിേപ്പാർട്ട് ചെയ്തത്. കുട്ടികളെ ഒഴിവാക്കിയായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നടക്കുക. ആറുമാസത്തിനകം പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും.
വാക്സിൻ നൽകുന്നതിന് വിപുലമായി ആരോഗ്യപ്രവർത്തകരെ അനുവദിക്കുക, വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുക, സൈന്യത്തിെൻറ സഹായം തേടുക എന്നിവയാണ് സർക്കാർ പദ്ധതികളെന്നും 'ദ ടൈംസ്' റിപ്പോർട്ട് ചെയ്തു. ഒാക്സ്ഫഡ്-ആസ്ട്രസെനീക്ക വാക്സിെൻറ വിലയിരുത്തൽ നടത്തിവരികയാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.