ആ പൊലീസുകാരെൻറ ജീവിതവഴികൾ പ്രശ്നകലുഷിതം
text_fieldsവാഷിങ്ടൺ: ജോർജ് േഫ്ലായ്ഡിെൻറ കൊലപാതക വിവരം അറിഞ്ഞ മാത്രയിൽതന്നെ കൊലപാതകിയായ ഡെറിക് ഷോവിെൻറ ജീവിതസഖി കെല്ലി ഷോവിൻ 10 വർഷത്തെ കുടുംബജീവിതം അവസാനിപ്പിച്ച് വിവാഹമോചനം തേടി. ഷോവിെൻറ ഏഴാം വയസ്സിൽതന്നെ മാതാപിതാക്കൾ പിരിഞ്ഞു. പിരിയുംമുമ്പ് കുടുംബവീട് തനിക്കാവശ്യപ്പെട്ട് മാതാവ് കേസ് നൽകിയേപ്പാൾ അനുവദിക്കുന്നതിന് പകരം ഷോവിെൻറ സഹോദരിയുടെ പിതൃത്വ പരിശോധന നടത്തണമെന്നായിരുന്നു കോടതിയിൽ പിതാവിെൻറ പ്രതികരണം. പരിശോധനയിൽ കുഞ്ഞ് പിതാവിെൻറയല്ലെന്നറിഞ്ഞതോടെ ഷോവിൻ പിതാവിനൊപ്പവും സഹോദരി മാതാവിനൊപ്പവും പോയി. അഞ്ചു വർഷത്തിനിടെ നാലു സ്കൂളുകളിൽ മാറിമാറി പഠിച്ച ഷോവിൻ മൗനിയായാണ് ക്ലാസുകളിൽ ഇരുന്നിരുന്നതെന്ന് സഹപാഠികൾ ഓർക്കുന്നു. പിതാവും വേറിട്ടായതിനാൽ വല്യമ്മക്കൊപ്പമായിരുന്നു താമസം. ആദ്യം കുശിനിക്കാരനായി ജോലി തുടങ്ങിയ ഷോവിൻ പിന്നീട് ജർമനിയിലെ യു.എസ് സൈനിക താവളത്തിലെത്തി. അവിടെനിന്ന് പരീക്ഷയെഴുതി പൊലീസിലും. കോടതിയിൽ ഷോവിനെ പിന്തുണക്കാനും ആശ്വസിപ്പിക്കാനും ആരും എത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.