ഇന്ത്യയുമായി അഭൂതപൂർവമായ രീതിയിൽ യു.എസ് പങ്കാളിത്തം വിപുലീകരിച്ചതായി വൈറ്റ് ഹൗസ്
text_fields
വാഷിങ്ടൺ: ഇന്തോ-പസഫിക് തന്ത്രം നടപ്പിൽ വരുത്തിയതിന്റെ ഫലമായി ഇന്ത്യയുമായുള്ള ഉഭയകക്ഷി പങ്കാളിത്തം അഭൂതപൂർവമായ രീതിയിൽ വിപുലീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡൻ ഭരണകൂടത്തിന്റെ വിദേശനയ തന്ത്രം ആരംഭിച്ചതിന്റെ രണ്ടാം വാർഷികത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സണാണ് ഇക്കാര്യം പറഞ്ഞത്.
ഇന്തോ-പസഫിക് സ്ട്രാറ്റജി ആരംഭിച്ചതിന് ശേഷമുള്ള രണ്ട് വർഷത്തിനുള്ളിൽ യു.എസ് സഖ്യങ്ങളും കൂട്ടുകെട്ടും പുതിയ ഉയരങ്ങളിലെത്തിച്ചതായും അവർ പറഞ്ഞു. ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ഓസ്‌ട്രേലിയ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഇന്തോ പസഫിക് രാജ്യങ്ങളുമായി ബൈഡൻ ഭരണകൂടം ബന്ധം വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്.
വൈറ്റ് ഹൗസിൽ പസഫിക് ദ്വീപ് നേതാക്കൾക്കായി ചരിത്രപരമായ രണ്ട് ഉച്ചകോടികൾ സംഘടിപ്പിച്ചതായും അവർ പറഞ്ഞു. ഇക്കാലയളവിൽ വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളും ആസിയാനുമായുള്ള പങ്കാളിത്തവും നവീകരിച്ചു. പ്രസിഡന്റ് ബൈഡൻ നടത്തിയ നാല് ഔദ്യോഗിക സംസ്ഥാന സന്ദർശനങ്ങളിൽ മൂന്നെണ്ണം ഇന്തോ-പസഫിക് രാജ്യങ്ങളിലെ നേതാക്കൾക്കൊപ്പമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.