Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആഴക്കടലിൽ ആറര കിലോമീറ്റർ താഴെ നിത്യവിശ്രമത്തിൽ ​ഈ യുദ്ധക്കപ്പൽ; മുഴു ചിത്രങ്ങളുമായി യു.എസ്​ കമ്പനി
cancel
Homechevron_rightNewschevron_rightWorldchevron_rightആഴക്കടലിൽ ആറര...

ആഴക്കടലിൽ ആറര കിലോമീറ്റർ താഴെ നിത്യവിശ്രമത്തിൽ ​ഈ യുദ്ധക്കപ്പൽ; മുഴു ചിത്രങ്ങളുമായി യു.എസ്​ കമ്പനി

text_fields
bookmark_border

വാഷിങ്​ടൺ: പസഫിക്​ സമുദ്രത്തിൽ ഏറ്റവും താഴ്​ചയിൽ ഇനിയൊരു തിരിച്ചുവരവില്ലാതെ സസുഖം വിശ്രമിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്​.എസ്​ ജോൺസ്റ്റണെ സമ്പൂർണമായി ചിത്രങ്ങളിൽ പകർത്തി വിക്​ടർ വെസ്​കോവോയെന്ന സാഹസിക സഞ്ചാരിയും അദ്ദേഹത്തിന്‍റെ സ്വന്തം കലാഡൻ ഓഷ്യാനിക്​ കമ്പനിയും. രണ്ടാം ലോക യുദ്ധത്തിനിടെ ജപ്പാൻ ബോംബേറ്റു ആഴിയോടു ചേർന്ന കപ്പൽ 21,180 അടി (ആറര കിലോമീറ്റർ) താഴ്ചയിലാണുള്ളത്​. യുദ്ധക്കപ്പൽ എവിടെയുണ്ടെന്ന്​ നേരത്തെ അറിയാമായിരുന്നുവെങ്കിലും ആദ്യമായാണ്​ ഒരു സംഘം കപ്പലിനരികെ ചെന്ന്​ വിശദമായ ചിത്രങ്ങൾ പങ്കുവെക്കുന്നത്​.

കടലിനടിയിൽ വിശ്രമിക്കുന്ന കപ്പലുകൾ തേടിയിറങ്ങുന്ന ദൗത്യവുമായി സജീവമായി രംഗത്തുള്ള കലാഡൻ ഓഷ്യാനികും വിക്​ടർ വെസ്​കോവോയും കഴിഞ്ഞ മാർച്ച്​ 31നാണ്​ യു.എസ്​.എസ്​ ജോൺസ്റ്റണിനരികെയെത്തിയത്​. നേരത്തെ കണക്കൂകൂട്ടിയതിനെക്കാൾ 100 അടിയിലേറെ താഴ്​ചയിലാണ്​ കപ്പൽ ഇപ്പോഴുള്ളതെന്ന്​ സംഘം പറയുന്നു.

മുൻ യു.എസ്​ നാവിക സേന കമാൻഡറായ വെസ്​കോവോ കടലിനടിയിൽ ​മാത്രമല്ല, എല്ലാ ഭൂഖണ്​ഡങ്ങളിലെയും ഉയർന്ന പ്രദേശങ്ങളും ഒപ്പം ആർട്ടിക്​, അന്‍റാർട്ടിക്​ മേഖലകളും പര്യവേക്ഷണം നടത്തി പ്രശസ്​തനാണ്​. യാത്രക്കായി ഉപയോഗിച്ച ലിമിറ്റിങ്​ ഫാക്​ടർ എന്ന കപ്പലിന്‍റെ അമരത്ത്​ കാര്യങ്ങൾ നിയന്ത്രിച്ചതും വെസ്​കോവോ തന്നെ.

രണ്ടാം ലോക യുദ്ധത്തിനിടെ ജപ്പാനും യു.എസു​ം തമ്മിൽ നടന്ന സമർ യുദ്ധത്തിലാണ്​ മറ്റു കപ്പലുകൾക്കൊപ്പം യു.എസ്​.എസ്​ ജോൺസ്റ്റണും തകർന്നത്​.

നാലു യുദ്ധക്കപ്പലുകളും ആറ്​ ഹെവി ക്രൂസറുകളും രണ്ട്​ ലൈറ്റ്​ ക്രൂസറുകളും 11 ഡെസ്​ട്രോയറുകളുമുൾപെടെ അതിശക്​തമായ നാവിക സേനാബലമുള്ള ജപ്പാൻ തുടക്കത്തിൽ ശക്​തമായാണ്​ പോരാടിയത്​. ആദ്യ ആക്രമണത്തിൽ ജപ്പാൻ ക്രൂസർ നശിപ്പിച്ച്​ മികവു കാട്ടിയ ജോൺസ്റ്റൺ പക്ഷേ, അവസാനം തളർന്ന്​ ആഴക്കടലിലേക്ക്​ മുങ്ങുകയായിരുന്നു. ഈ കപ്പലിലുണ്ടായിരുന്ന 327 പേരിൽ 186 നാവിക സേനാംഗങ്ങളും കൊല്ലപ്പെട്ടു. അവശേഷിച്ചവർ രക്ഷപ്പെട്ടു. യു.എസിന്​ കനത്ത ആൾനാശമുണ്ടാക്കുകയും നിരവധി കപ്പലുകൾ തകരുകയും ചെയ്​തെങ്കിലും അന്തിമ പരാജയം ജപ്പാനായിരുന്നു. യു.എസ്​.എസ്​ ജോൺസ്റ്റൺ മാത്രമല്ല, അനുഗമിച്ച മറ്റു രണ്ടു കപ്പലുകളും അന്ന്​ യു.എസിന്​ നഷ്​ടമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world's deepest shipwreckUSS Johnstonmapping
News Summary - The world's deepest shipwreck has been fully surveyed
Next Story