ലോകത്ത് ഈ വർഷം 365 മാധ്യമപ്രവർത്തകർ തടങ്കലിൽ
text_fieldsബ്രസൽസ്: 2021 മാധ്യമപ്രവർത്തകരെ സംബന്ധിച്ച് ഏറ്റവും മോശം വർഷമായിരുന്നുവെന്ന് ഗ്ലോബൽ മീഡിയ ഗ്രൂപ്. ഈ വർഷം അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത് ഒമ്പത് മാധ്യമപ്രവർത്തകരാണെന്ന് ജേണലിസ്റ്റ് ഇൻറർനാഷനൽ ഫെഡറേഷൻ (ഐ.എഫ്.ജെ). ഫിലിപ്പീൻസിൽ മൂന്നുപേർക്കും ജീവൻ നഷ്ടമായി. ഈ വർഷം വിവിധ രാജ്യങ്ങളിലായി 365 മാധ്യമപ്രവർത്തകരാണ് ജയിലിൽ കഴിയുന്നത്. ചൈനയിൽ മാത്രം 102 പേർ ശിക്ഷയനുഭവിക്കുകയാണ്. തുർക്കി -34, ബെലറൂസ്, എറിത്രിയ -29, ഈജിപ്ത് -27, വിയറ്റ്നാം -21, റഷ്യ -12 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങൾ തടവിലിട്ട മാധ്യമപ്രവർത്തകരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.