ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം ശ്രീലങ്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ അറിവോടെയെന്ന്
text_fieldsകൊളംബോ: ശ്രീലങ്കയിൽ 260ലേറെ പേരുടെ മരണത്തിനിടയാക്കിയ 2019ലെ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗത്തിലെ ചിലരുടെ അറിവോടെയാണെന്ന് ആരോപണം.
സംഭവം വിവാദമായതോടെ പ്രസിഡൻറ് ഗോടബയ രാജപക്സെ അന്വേഷണത്തിന് ഉത്തരവിട്ടു. രഹസ്യാന്വേഷണ വിഭാഗവും ആക്രമണം നടത്തിയ സംഘടനയും തമ്മിലെ ബന്ധം അന്വേഷിക്കാനാവശ്യപ്പെട്ട് പ്രസിഡൻറിന് ശ്രീലങ്കൻ കാതലിക് ചർച്ച് കത്തെഴുതിയിരുന്നു. ഐ.എസുമായി ബന്ധമുള്ളവരെന്ന് അവകാശപ്പെട്ട രണ്ട് പ്രാദേശിക സംഘടനകളാണ് ആക്രമണം നടത്തിയത്.
ക്രിസ്ത്യൻ ദേവാലയങ്ങൾ, പ്രമുഖ ഹോട്ടലുകൾ എന്നിവക്കു നേരെ ആറ് സ്ഫോടനങ്ങളാണ് നടന്നത്. ഒരു ഹോട്ടലിൽ സ്ഫോടനത്തിനെത്തിയ ആൾ പിന്നീട് സ്വയം പൊട്ടിത്തെറിച്ചു. ആക്രമണം ഉടനുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിട്ടും അന്നത്തെ പ്രസിഡൻറ് മൈത്രിപാല സിരിസേന ആവശ്യമായ കരുതൽ നടപടി സ്വീകരിച്ചില്ലെന്നും സഭ നൽകിയ കത്തിൽ കുറ്റപ്പെടുത്തുന്നു. മുസ്ലിം സംഘടനകളോട് അന്നത്തെ പ്രധാന മന്ത്രി റനിൽ വിക്രമസിംഗെ മൃദുനയം സ്വീകരിച്ചിരുന്നതായും ആക്രമണ സാധ്യത മുൻകൂട്ടി അറിഞ്ഞ 11 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമായിരുന്നു സഭയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.