യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്: നിർണായകം ഈ സംസ്ഥാനങ്ങൾ
text_fieldsഅമേരിക്കയുടെ പ്രസിഡൻറ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ഡൊണാൾഡ് ട്രംപാണോ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനോ എന്ന് തീരുമാനിക്കുന്നതിൽ ഒരു ഡസനോളം സംസ്ഥാനങ്ങൾക്കാണ് സുപ്രധാന പങ്കുള്ളത്.
വൈറ്റ് ഹൗസിലേക്കെത്താൻ വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ നൽകുന്നതിൽ നിർണായകമായ സംസ്ഥാനങ്ങളാണ് േഫ്ലാറിഡ, ജോർജിയ, നോർത്ത് കരോലിന, ന്യൂ ഹാംഷെയർ, ഒഹിയോ, മിഷിഗൺ, പെൻസിവാനിയ, ടെക്സസ്, വിൻകോസ്വിൻ, മിനിസോട്ട, അരിസോണ, നെവാഡ, ലോവ എന്നിവ.
ടെക്സസ്
ഏറ്റവും കൂടുതൽ ഇലക്ട്രൽ വോട്ടുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ടെക്സസ്. തെരഞ്ഞെടുപ്പ് പ്രചരാണാർഥം നിരവധി തവണ സംസ്ഥാനത്തെത്തിയ ട്രംപ് ടെക്സസ് തനിക്കൊരു വെല്ലുവിളിയല്ലെന്നാണ് പറഞ്ഞിരുന്നത്. 52 ശതമാനം വോട്ടിെൻറ ലീഡാണ് ഇവിടെ ട്രംപിനുള്ളത്.
േഫ്ലാറിഡ
കടുത്ത മത്സരം നടക്കുന്ന േഫ്ലാറിഡയിൽ 29 ഇലക്ട്രൽ വോട്ടുകളാണ് ഉള്ളത്. േഫ്ലാറിഡയിലെ ഫലം പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിൽ നിർണായകമാണെന്നതിനാൽ 16 തവണയാണ് ട്രംപ് ഇവിടെ പ്രചരണത്തിനെത്തിയത്. 2016 തെരഞ്ഞെടുപ്പിൽ േഫ്ലാറിഡയിൽ ജയിച്ചതും ട്രംപായിരുന്നു. നിലവിൽ 51.2 ശതമാനം വോട്ടിെൻറ ലീഡാണ് ട്രംപിനുള്ളത്.
പെൻസിൽവാനിയ
20 ഇലക്ട്രൽ വോട്ടുകളുള്ള പെൻസിൽവാനിയയിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. 2008 മുതൽ സംസ്ഥാനം ഒപ്പം നിന്ന സ്ഥാനാർഥി പ്രസിഡൻറായ ചരിത്രമാണ് പെൻസിൽവാനിയക്കുള്ളത്. 2016ൽ ട്രംപിനൊപ്പം നിന്നു. പെൻസിൽവാനിയയിൽ 56.8 ശതമാനം വോട്ടുകൾ നേടി ട്രംപ് മുന്നിട്ട് നിൽക്കുകയാണ്.
ജോർജിയ
ജോർജിയയിൽ 16 ഇലക്ട്രൽ വോട്ടുകളാണുള്ളത്. 2016 തെരഞ്ഞെടുപ്പിൽ ജോർജിയയിൽ ആറു ശതമാനം വോട്ടിെൻറ ലീഡിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വിജയിച്ചത്. നിലവിൽ 52.2 ശതമാനം വോട്ട് നേടി വിജയിച്ചു.
നോർത്ത് കരോലിന
നോർത്ത് കരോലിനയിൽ 15 ഇലക്ട്രൽ വോട്ടുകളാണ് ഉള്ളത്. തെരഞ്ഞെടുപ്പിൽ നിർണായക പങ്കുള്ള നോർത്ത് കരോലിനയിൽ പ്രസിഡൻറ് ട്രംപ് എത്തിയത് 13 തവണയാണ്. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നിന്ന സംസ്ഥാനമാണ് നോർത്ത് കരോലിന. എന്നാൽ 2012 തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഒബാമയോട് പരാജയപ്പെട്ടു. 50.1 ശതമാനം വോട്ടോടെ ട്രംപാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
ഒഹിയോ
18 ഇലക്ട്രൽ വോട്ടുകളാണ് ഒഹിയോക്ക് ഉള്ളത്. 2008ലും 2012ലും ഒബാമയെ വിജയിപ്പിച്ച ഒഹിയോ 2016ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിക്കൊപ്പം നിന്നില്ല. എട്ട് ശതമാനം വോട്ടിെൻറ ലീഡോടെ ട്രംപാണ് ഒഹിയോയിൽ നിന്ന് വിജയിച്ചത്. നിലവിൽ 53.3 ശതമാനം വോട്ടോടെ ട്രംപ് വിജയിച്ചു.
മിഷിഗൺ
16 ഇലക്ട്രൽ വോട്ടുകളാണ് മിഷിഗണിനുള്ളത്. െഡേമാക്രാറ്റിക്കുകൾക്കൊപ്പം നിൽക്കുന്ന മിഷിഗണിൽ 2016ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അട്ടിമറി വിജയം നേടി. ഇത്തവണയും ട്രംപിനൊപ്പമാണ് മിഷിഗൺ. 53.3 ശതമാനം വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്.
അരിസോണ
അരിസോണയിൽ 11 ഇലക്ട്രൽ വോട്ടുകളാണ് ഉള്ളത്. റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നിൽക്കുന്ന അരിസോണയിൽ 52.8 ശതമാനം വോട്ട് നേടി ജോ ബൈഡൻ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.