''മരണം വന്നുവിളിക്കുന്നത് അവരറിയുന്നു, അതിനാൽ പുതു വസ്ത്രമണിഞ്ഞാണിപ്പോൾ ഉറക്കം''- ഗസ്സയുടെ കണ്ണീരിന് ആരു മറുപടി നൽകും?
text_fieldsജറൂസലം: ''ഇന്നല്ലെങ്കിൽ നാളെ മരിക്കുകയാണെന്ന് അറിയുന്നവർക്ക് എങ്ങനെ പ്രതീക്ഷ പകരാനാണ്''- ഗസ്സയിലെ കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കുന്നുവെന്ന് ഗാർഡിയൻ ലേഖകന്‍റെ ചോദ്യമെത്തിയപ്പോൾ ഇബ്രാഹിം അബ്ദുവിന് കണ്ഠമിടറി. ''രണ്ടു ദിവസം മുമ്പ് അയൽവാസിയുടെ വീട് ബോംബിട്ട് ചാരമാക്കുന്ന വിഡിയോ അടുത്ത ബന്ധു അയച്ചുതന്നിരുന്നു. അന്നവൾ പറഞ്ഞത്, ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത് ഏറ്റവും നല്ല വസ്ത്രമണിഞ്ഞാണെന്നാണ്. രാവിലെ ആളുകളെത്തി കാണുേമ്പാൾ ഉള്ള വസ്ത്രത്തിൽ ഖബ്റിൽ െവക്കാൻ അവർക്ക് പ്രയാസം തോന്നില്ലല്ലോ''- സിഡ്നിയിൽ താമസിക്കുന്ന അബ്ദുവിന്റെ ഈ വാക്കുകളാണിപ്പോൾ 20 ലക്ഷം ജനസംഖ്യയുള്ള ഗസ്സയിലെ ഓരോ ഫലസ്തീനിയുടെയും മനസ്സ്. 160 ബോംബർ വിമാനങ്ങൾ ആകാശത്തും ടാങ്കുകളും പീരങ്കികളും കരയിലും യുദ്ധക്കപ്പലുകൾ കടലിലുമെത്തി ഗസ്സയെന്ന കൊച്ചുമുനമ്പിനു മേൽ അത്യുഗ്ര ശേഷിയുള്ള ബോംബുകളും മിസൈലുകളും സ്ഫോടക വസ്തുക്കളും നിർത്താതെ െപയ്യുേമ്പാൾ ഇതിലേറെ അവർ എന്തു കാത്തിരിക്കാൻ.
ഇസ്ലാമിൽ രക്തസാക്ഷികളുടെ ശരീരം കുളിപ്പിക്കാതെ അവരണിഞ്ഞ വസ്ത്രത്തിൽ മണ്ണിൽ വെക്കുകയാണ് പതിവ്. ഇത് തന്നെയും കാത്തിരിക്കുന്നുവെന്നും അതിന് ഒരുങ്ങിയിരിക്കണമെന്നുമുള്ള തിരിച്ചറിവിലാണ് മറ്റാരെയും പോലെ അബ്ദുവിന്റെ കുടുംബവും കഴിയുന്നത്.
ഗസ്സ മുനമ്പിൽ ജനജീവിതം താറുമാറായിട്ട് നാളുകളായി. ചെറിയ ഇടവേളകൾ മാറ്റിനിർത്തിയാൽ ഗസ്സക്കു മേൽ നിരന്തരം മിസൈലുകൾ വർഷിച്ചും സൈനിക നടപടിയെടുത്തും തുടർ ആക്രമണം ഇസ്രായേൽ രീതിയാണ്. 2005ൽ കുടിയേറ്റങ്ങൾ അവസാനിപ്പിച്ച് ഗസ്സയുടെ അധികാരം കൈമാറിയത് പോലും നരമേധം തുടർക്കഥയാക്കാനാണെന്ന് ഫലസ്തീനികൾ സംശയിക്കുന്നു. വ്യാഴാഴ്ച മാത്രം ഗസ്സയിൽ മരിച്ചുവീണത് 49 പേർ. ഇതുവരെ മരണത്തിന് കീഴടങ്ങിയത് 130ലേറെ പേർ. വെള്ളിയാഴ്ച പുലർച്ചെ ആക്രമണം നടന്നത് എന്നേ വീട് നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ അഭയം തേടിയ ക്യാമ്പിനു മേലാണ്. ഇവിടെ ആറു കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹം മാത്രമാണ് ലഭിച്ചത്. ഇനിയുമേറെ പേരെ കൽക്കൂമ്പാരത്തിനടിയിൽനിന്ന് വീണ്ടെടുക്കാനുണ്ട്. അഭയാർഥി ക്യാമ്പു പോലും വിടാതെ ബോംബിടുന്ന ഭീകരത കൂടുതൽ രൗദ്രമായി മാറുേമ്പാഴും ലോകം നിസ്സംഗമായി നോക്കിനിൽക്കുന്നത് ഞെട്ടൽ ഇരട്ടിയാക്കുന്നു.
വിദേശത്തുകഴിയുന്ന പല കുടുംബങ്ങളും ഫലസ്തീനിലെ ഉറ്റവരെ നിരന്തരം ഫോണിൽ വിളിച്ചിട്ടും ലഭിക്കാത്തത് വേദന അതിരുകൾ കടത്തുന്നു. 1948ലെ കൂട്ട കുടിയിറക്കലിൽ പല രാജ്യങ്ങളിലായി ചിതറിയവരുടെ വേരുകളിപ്പോഴും ഫലസ്തീനിലുണ്ട്. അവരാണിപ്പോൾ മറ്റൊരു ഭീകരതയുടെ ഇരയാകുന്നത്.
ഇറങ്ങിപ്പോകാൻ മറ്റു കേന്ദ്രങ്ങളില്ലാത്തവർ ഏത് ആക്രമണത്തിന് നടുവിലും സ്വന്തം വീടുകളിൽ ചുരുണ്ടുകൂടേണ്ടിവരുന്നു. ഇവർക്കുമേലാണ് ഒരു മുന്നറിയിപ്പുമില്ലാതെ ബോംബുകളും ഷെല്ലുകളും വീഴുന്നത്. ഹമാസിനെ ലക്ഷ്യമിട്ടെന്ന് പറയുേമ്പാഴും മരിച്ചുവീഴുന്നത് സാധാരണക്കാർ. അർധരാത്രിയോടെയാണ് ആക്രമണം ഏറ്റവും ശക്തിയാർജിക്കുന്നത്. അതിനാൽ പിന്നീടുളള രക്ഷാ പ്രവർത്തനം പോലും മണിക്കൂറുകൾ വൈകും.
ഓരോ കുരുന്നും അനുഭവിക്കേണ്ടിവരുന്ന ഭീകരതയാണ് അതിലേറെ വലിയ ആധി. കുരുന്നുകളെയും കൂട്ടി പിക്കപ് ട്രക്കുകളിലും കഴുതപ്പുറത്തും നടന്നും യു.എൻ ക്യാമ്പുകളിൽ അഭയം തേടുന്ന കുടുംബങ്ങളുണ്ട്. അവർക്കു നേരെ പോലുമുണ്ടാകും ആക്രമണം.
ഗസ്സയിലെ പ്രധാന ആശുപത്രികളിപ്പോൾ പരിക്കേറ്റവരെ കൊണ്ടു നിറഞ്ഞ നിലയിലാണ്. ഏറ്റവും വലിയ അൽശിഫ ആശുപത്രിയിൽ പരമാവധിയിലും ഏറെ കൂടുതലാണ് പരിക്കേറ്റവരുള്ളത്. അവശ്യ മരുന്നുകൾക്കു പോലും ക്ഷാമമനുഭവിക്കുന്ന ഇവിടങ്ങളിൽനിന്ന് മറ്റൊരിടത്ത് എത്തിക്കുക പ്രയാസം.
സൈനിക ആക്രമണത്തിന് പിന്തുണ ലഭിക്കാൻ സർക്കാർ സ്പോൺസർഷിപ്പിൽ വർഗീയ വികാരവും ഇളക്കിവിടുന്നത് തങ്ങളുടെ ജീവിതം കൂടുതൽ ദുരന്തമാക്കുമെന്ന ആധിയിലാണ് ഫലസ്തീനികൾ. വെസ്റ്റ് ബാങ്കിലും ലോഡിലും മറ്റു പട്ടണങ്ങളിലും തീവ്ര വലതുപക്ഷങ്ങൾ ഫലസ്തീനികൾക്കു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.