ബ്രിട്ടനിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം; ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയവർക്കാണ് രോഗം
text_fieldsലണ്ടൻ: ദക്ഷിണാഫ്രിക്കയിൽനിന്ന് ബ്രിട്ടനിലെത്തിയ രണ്ടുപേരിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തി. ലണ്ടനിലും വടക്കുപടിഞ്ഞാറൻ മേഖലയിലുമാണ് പുതിയ വകഭേദം കണ്ടെത്തിയത്.
ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയവരോട് നിരീക്ഷണത്തിൽപോകാൻ ആവശ്യപ്പെട്ടു. കൂടാതെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായും കൂടുതൽ പേരിലേക്ക് എളുപ്പത്തിൽ വൈറസ് പടർന്നുപിടിച്ചതായും കഴിഞ്ഞയാഴ്ച ദക്ഷണാഫ്രിക്ക അറിയിച്ചിരുന്നു.
ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊേറാണ വൈറസ് പടർന്നുപിടിക്കുന്നതിനിടെയാണ് മൂന്നാമത്തെ വകഭേദവും സ്ഥിരീകരിച്ചത്. അതിവേഗം പടർന്നുപിടിക്കുന്ന വൈറസാണ് ബ്രിട്ടനിൽ പടർന്നുപിടിച്ചത്. 70 ശതമാനത്തോളം അധികം വ്യാപനശേഷിയുള്ളതാണെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.