2023 അത്ര നല്ലതല്ല; ലോക സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്നും മാന്ദ്യത്തിലേക്ക് -മുന്നറിയിപ്പുമായി ഐ.എം.എഫ് മേധാവി
text_fieldsപുതുവർഷത്തെ വളരെ ആഘോഷത്തോടെയും പ്രതീക്ഷയോടുമാണ് ലോകം വരവേറ്റത്. എന്നാൽ അത്ര വലിയ പ്രതീക്ഷയൊന്നും വേണ്ടെന്നാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പ്. ചൈനയുടെ വളർച്ച മന്ദഗതിയിലാകുന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് ഐ.എഫ്.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പറയുന്നു.
യു.എസിന്റെയും യൂറോപ്പിന്റെയും കാര്യവും വ്യത്യസ്തമല്ല. ലോക സമ്പദ്‍വ്യവസ്ഥക്ക് വലിയ പരീക്ഷണമാണ് 2023 കാത്തുവെക്കുന്നതെന്നും അവർ മുന്നറിയിപ്പു നൽകുന്നു. ചൈനയും യു.എസും യൂറോപ്പുമാണ് ലോക സമ്പദ്‍വ്യവസ്ഥയുടെ ചക്രം തിരിക്കുന്നത്. ഇവരുടെ കാര്യം അവതാളത്തിലായാൽ അത് ലോകത്തെ മൊത്തം ബാധിക്കും. ലോക സമ്പദ്‍വ്യവസ്ഥയുടെ മൂന്നിലൊരു ഭാഗം മാന്ദ്യം അഭിമുഖീകരിക്കുമെന്നാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പ്.
യുക്രെയ്ൻ യുദ്ധം, പണപ്പെരുപ്പം, യു.എസ് ഫെഡറൽ റിസർവിലെ അടക്കമുള്ള ഉയർന്ന പലിശ നിരക്ക് എന്നിവയാണ് മാന്ദ്യത്തിലേക്ക നയിക്കുന്ന പ്രധാന കാരണങ്ങൾ. ലോകത്തിലെ ഏറ്റവും രണ്ടാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാണ് ചൈനയുടെത്. കോവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ 40 വർഷത്തിനിടെ ആദ്യമായി ഏറ്റവും താഴ്ന്ന വളർച്ചയിലൂടെയാണ് ചൈന കടന്നുപോകുന്നത്.
അടുത്ത മാസങ്ങൾ ചൈനക്ക് കൂടുതൽ നിർണായകമാവുമെന്നും ജോർജീവ ചൂണ്ടിക്കാട്ടി. ചൈനയുടെ വളർച്ച നിരക്ക് ഇടിഞ്ഞാൽ അത് ലോകം മൊത്തം പ്രതിഫലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.