Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Third Omicron case detected in UK face masks compulsory from Tuesday
cancel
Homechevron_rightNewschevron_rightWorldchevron_rightയു.കെയിൽ...

യു.കെയിൽ ഒമിക്രോണിന്‍റെ മൂന്നാമത്തെ കേസ്​; ചൊവ്വാഴ്ച മുതൽ മാസ്​ക്​ നിർബന്ധം

text_fields
bookmark_border

ലണ്ടൻ: യു.കെയിൽ ഒമി​ക്രോൺ വകദഭദത്തിന്‍റെ മൂന്നാമത്തെ​ കേസ്​ റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യ സുരക്ഷ ഏജൻസി. ദക്ഷിണാഫ്രിക്കയിൽനിന്ന് ​എത്തിയ വ്യക്തിക്കാണ്​ രോഗം. എന്നാൽ, രോഗബാധിതൻ ഇപ്പോൾ യു.കെയിൽ ഇല്ലെന്നും അവർ അറിയിച്ചു.

ആദ്യം രോഗം സ്​ഥിരീകരിച്ച രണ്ടുപേരും ദക്ഷിണാഫ്രിക്കയിൽനിന്ന്​ എത്തിയവരായിരുന്നു. അതേസമയം, രോഗബാധിതൻ ​രാജ്യം വിടുന്നതിന്​ മുമ്പ്​ മധ്യലണ്ടനിലെ വെസ്റ്റ്​മിൻസ്റ്റർ പ്രദേശത്ത്​ സമയം ചിലവഴിച്ചതായി കണ്ടെത്തി. ഒമിക്രോണിന്‍റെ കൂടുതൽ ​േകസുകൾ വരും ദിവസങ്ങളിൽ റിപ്പോർട്ട്​ ചെയ്​തേക്കാമെന്ന മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. കൂടാതെ രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും ശ്രമം ആരംഭിച്ചു.

ചൊവ്വാഴ്ച മുതൽ യു.കെ സർക്കാർ പൊതു സ്​ഥലങ്ങളിൽ മാസ്​ക്​ നിർബന്ധമാക്കിയതിന്​ പിന്നാലെയാണ്​ മൂന്നാമത്തെ കേസും സ്​ഥിരീകരിച്ചത്​. വിദേശരാജ്യങ്ങളിൽനിന്ന്​ വരുന്നവർക്ക്​ പി.സി.ആർ പരിശോധന എത്രയും നിർബന്ധമാക്കണമെന്നും ആരോഗ്യ സെക്രട്ടറി സാജിദ്​ ജാവിദ്​ പറഞ്ഞു. സ്​കോട്ട്​ലന്‍റ്​, വെയിൽസ്​, നോർത്തേൺ അയർലന്‍റ്​, എന്നിവിടങ്ങളിൽ നേരത്തേതന്നെ പൊതു സ്​ഥലങ്ങളിൽ മാസ്​ക്​ നിർബന്ധമാക്കിയിരുന്നു.

കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമി​ക്രോൺ ദക്ഷിണാഫ്രിക്കയിലാണ്​ ആദ്യം കണ്ടെത്തിയത്​. പുതിയ വൈറസിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഡെൽറ്റ വകഭേദത്തേക്കാൾ അതിവേഗം പടരുന്നതാണോ കൂടുതൽ മാരകമാണോ എന്നും സ്​ഥിരീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Face Mask​Covid 19UKOmicron
News Summary - Third Omicron case detected in UK face masks compulsory from Tuesday
Next Story