തിരുവനന്തപുരം സ്വദേശി ലണ്ടനിൽ മർദനമേറ്റ് മരിച്ചു
text_fieldsലണ്ടൻ: ലണ്ടനിലെ സൗത്താളിൽ തിരുവനന്തപുരം സ്വദേശി തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈലിങ്ങിൽ സൗത്താളിലെ ബീച്ച്ക്രോഫ്റ്റ് റോഡിൽ താമസിക്കുന്ന തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) ആണ് മരിച്ചത്.
ജെറാള്‍ഡിനെ ആക്രമിച്ചു പരിക്കേല്പിച്ച സംഭവത്തിൽ 16 വയസ്സുകാരനടക്കം മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ 12.30 ഓടെ ഉക്‌സ്‌ബ്രിഡ്ജ് റോഡും ബോസ്റ്റൺ റോഡും ചേരുന്ന സ്ഥലത്ത് മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതി ഗുരുതര നിലയിലായിരുന്ന ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ ഈ മേഖലയിൽ അക്രമ സംഭവങ്ങള്‍ പതിവാണ്. റോഡുകള്‍ അടച്ച് പൊലീസ് നടത്തിയ നടപടിയിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. ജെറാൾഡിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. പ്രായമായ മാതാവും സഹോദരൻ ആൻഡ്രൂ നെറ്റോയും ലണ്ടനിലുണ്ട്. മൂത്ത സഹോദരൻ വർഷങ്ങൾക്കു മുമ്പ് മരിച്ചു. 60കളിൽ സിംഗപ്പൂരിൽനിന്ന് കുടിയേറിയതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.