വെള്ളി നാണയത്തിന്‍റെ പഴക്കം 250 വർഷം, ലേലം പിടിക്കുന്നവർക്ക് സമ്മാനം സൗജന്യ ടിക്കറ്റ്
text_fieldsബ്രിട്ടനില്‍ 250 വർഷം പഴക്കമുള്ള വെള്ളി നാണയങ്ങള്‍ ലേലത്തിന് വെക്കുന്നു. ഈ നാണങ്ങൾ ലേലം പിടിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. ബ്രിട്ടനിലെ ഏറ്റവും പഴയ തീയറ്റര്‍ കമ്പനിയായ ബ്രസിറ്റോള്‍ ഓള്‍ഡ് വിക്കില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ പ്രദര്‍ശനങ്ങള്‍ക്കുമുള്ള സൗജന്യ ടിക്കറ്റ് ആണ് നാണയങ്ങൾ ലേലത്തിന് വാങ്ങുന്നവര്‍ക്കുള്ള സമ്മാനം.
ഈ പ്രഖ്യാപനത്തിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. 1766ല്‍ കിങ് സ്ട്രീറ്റില്‍ ആരംഭിച്ച, ബ്രിട്ടനിലെ റോയല്‍ തീയറ്റര്‍ തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് നല്‍കാനായി നിര്‍മ്മിച്ച 50 വെള്ളി നാണയങ്ങളില്‍ അവശേഷിക്കുന്ന 20 നാണയങ്ങളാണ് ഇപ്പോള്‍ ലേലത്തിനുള്ളത്. അന്ന് 5,055 രൂപയായിരുന്നു നാണയത്തിന് നിശ്ചയിച്ചിരുന്ന വില. തീയറ്ററിന്‍റെ നിർമാണത്തിന് സംഭാവന നല്‍കിയ ഓഹരി ഉടമകൾക്കായിരുന്നു ഈ നാണയങ്ങള്‍ സമ്മാനിച്ചിരുന്നത്.
വെള്ളി നാണയത്തിന്‍റെ ഉടമകള്‍ക്ക് തീയറ്ററിലെ എല്ലാ ഷോകളും സൗജന്യമായിരുന്നു. നാണയത്തിന്‍റെ ഒരുവശത്ത് ഇങ്ങനെ എഴുതിയിരുന്നു."ഈ ടിക്കറ്റിന്‍റെ ഉടമസ്ഥന് ഈ തീയറ്ററിൽ പ്രദർശിപ്പിക്കുന്ന എല്ലാ പ്രദർശനങ്ങളും കാണാൻ അർഹതയുണ്ട്". നാണയത്തിന്‍റെ മറുവശത്ത്, "കിങ് സ്ട്രീറ്റ്, ബ്രിസ്റ്റോൾ തീയറ്റർ/മേയ് 30, 1766" എന്നും എഴുതിയിരുന്നു. റോയല്‍ തീയറ്റര്‍ പിന്നീട് ബ്രിസ്റ്റോൾ ഓൾഡ് വിക്ക് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.
വിൽഷെയറിലെ ഡിവിസെസിലെ ഹെൻറി ആൾഡ്രിഡ്ജ് ആൻഡ് സൺ ലേലശാലയിലാണ് നാണയങ്ങൾ ലേലത്തിന് എത്തിച്ചിട്ടുള്ളത്. ഈ നാണയങ്ങള്‍ക്ക് 1.51 ലക്ഷം രൂപ മുതൽ 2.52 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.