Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MC Abdul
cancel
Homechevron_rightNewschevron_rightWorldchevron_right'നൂറ്റാണ്ടുകളായി ഇത്​...

'നൂറ്റാണ്ടുകളായി ഇത്​ ഞങ്ങളുടെ ഭവനമാണ്'; തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്ന്​ മൂർച്ചയുള്ള വരികളുമായി ഫലസ്​തീൻ ബാല​െൻറ സംഗീതം -വിഡിയോ

text_fields
bookmark_border

ഫലസ്​തീനിൽ ഇസ്രായേൽ തുടരുന്ന നരനായാട്ടിനെതിരെ ലോകമെമ്പാടും വ്യാപക പ്രതിഷേധമാണ്​ ഉയരുന്നത്​. ആളുകൾ വിവിധ രീതിയിൽ പ്രതിഷേധം തീർക്കു​േമ്പാൾ ഗസ്സയിൽനിന്നുള്ള 12കാരൻ തങ്കളുടെ ദുരവസ്​ഥ വിശദീകരിച്ച്​ റാപ്പ്​ സംഗീതവുമായി രംഗത്തെത്തി​. അബ്ദുൽ റഹ്മാൻ അൽ-ശാന്തിയാണ്​ സ്വന്തം നാടി​െൻറ അവസ്​ഥ സംഗീതത്തിലൂടെ ലോകത്തെ അറിയിക്കുന്നത്​.

ഇസ്രായേലി​െൻറ ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ പശ്ചാത്തലമാക്കിയാണ്​​ ഇൗ ബാലൻ റാപ്പ്​ ആലപിക്കുന്നത്​. 'എ​െൻറ വീടായ ഗസ്സ കഴിഞ്ഞ ആഴ്​ച വളരെ ബുദ്ധിമുട്ടുകയാണ്​. ഫലസ്​തീനിലെ അവസ്ഥയെക്കുറിച്ച് ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സംഗീതമാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാവരും സുരക്ഷിതരായി തുടരുക. ഞങ്ങൾക്ക് വേണ്ടത് സമാധാനം മാത്രമാണ്' എന്ന കുറിപ്പോടെയാണ്​ അബ്​ദുൽ റഹ്​മാൻ വിഡിയോ പങ്കുവെച്ചത്​.

'ഫലസ്തീൻ പതിറ്റാണ്ടുകളായി അധിനിവേശത്തി​െൻറ ഇരയാണ്​. പക്ഷെ, ഇത്​ നൂറ്റാണ്ടുകളായി ഞങ്ങളുടെ ഭവനമാണ്​. തലമുറകളായി ഞങ്ങളുടെയെല്ലാം കുടുംബങ്ങളുടെ ഒാർമകൾ കൂടിയാണിത്'​ എന്ന വരികളോടെയാണ്​ ഗാനം ആരംഭിക്കുന്നത്​. 'ഞങ്ങളുടെ കുഞ്ഞുസഹോദരിമാരെ നോക്കൂ, ഇത് അവർ അർഹിച്ചതാണോ? തന്നോട് സമാനത പുലർത്താത്ത ഒരു ലോകത്താണ്​ അവൾ വളർന്നത്​. അവൾ ഇവിടെ പിറന്നതിനാൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമാണ്​ നിഷേധിക്കപ്പെട്ടത്​' ^അബ്​ദുൽ റഹ്​മാ​െൻറ മൂർച്ചയുള്ള വാക്കുകൾ തുടരുന്നു.

കഴിഞ്ഞദിവസം ഇൻസ്​റ്റാഗ്രാമിൽ പങ്കുവെച്ച വിഡ​ിയോ മൂന്ന്​ മില്യണിനടുത്ത്​ ആളുകളാണ്​ കണ്ടത്​. നടൻ ടൈറസ് ഗിബ്സൺ, ഗ്രാമി നേടിയ സംഗീത നിർമാതാവ് ഡിജെ ഖാലിദ് എന്നിവരടക്കം അബ്​ദുൽ റഹ്​മാ​െൻറ ശക്തമായ റാപ്പിനെ പ്രശംസിച്ചു. 'യുവ ഗായകനെ അനുഗ്രഹിക്കൂ. ലോകത്തിനും ഐക്യത്തിനും സ്നേഹത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഫലസ്​തീ​െൻറ സമാധാനത്തിനും സ്നേഹത്തിനുമായി പ്രാർത്ഥിക്കുന്നു. സ്നേഹമാണ് ഉത്തരം' -വിഡിയോ പങ്കുവെച്ച്​ ഖാലിദ് കുറിച്ചു.

കഴിഞ്ഞ വർഷവും ത​െൻറ റാപ്പ് വീഡിയോകളിലൂടെ അബ്ദുൽ റഹ്​മാൻ ലോകത്തി​െൻറ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗസ്സ സിറ്റിയിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന സ്കൂളിലാണ്​ കുട്ടിയുടെ പഠനം. ഓൺലൈനിൽ സംഗീതം ശ്രവിച്ചാണ്​ ഇംഗ്ലീഷ് സ്വായത്തമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinemcarap
News Summary - ‘This has been our home for centuries’; Music by a Palestinian boy with sharp lines between collapsed buildings -Video
Next Story