പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി സ്വയം വരുത്തി വെച്ചത്; ഇന്ത്യയും യു.എസുമല്ല കാരണം -നവാസ് ശരീഫ്
text_fieldsലാഹോർ: പാകിസ്താന്റെ ഇന്നത്തെ ദുരവസ്ഥക്ക് പിന്നിൽ ഇന്ത്യയോ യു.എസോ അല്ലെന്നും സ്വയംവരുത്തി വെച്ചതാണെന്നും മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്. നമ്മുടെ കാലിൽ നമ്മൾ തന്നെ വെടിവെച്ചതാണ്. 2018ലെ തെരഞ്ഞെടുപ്പാണ് ഈ പ്രതിസന്ധിയുടെ മൂലകാരണം. അന്ന് തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിച്ചുകൊണ്ട് ഒരു സർക്കാർ പാകിസ്താൻ ഈ സ്ഥിതിയിലെത്തിച്ചുവെന്നും മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പരാമർശിച്ചുകൊണ്ട് ശരീഫ് പറഞ്ഞു. സൈനിക സേച്ഛാധിപതികളെ നിയമവിധേയമാക്കിയതിനും ശരീഫ് ജഡ്ജിമാരെ കുറ്റപ്പെടുത്തി.
2017ൽ ഐ.എസ്.ഐ മുൻ മേധാവി ജനറൽ ഫായിസ് ഹമീദിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിൽ ശരീഫ് വിമറശിച്ചു. താൻ ജയിലിൽ നിന്ന് പുറത്തുവന്നത് മൂലം അവരുടെ രണ്ടുവർഷത്തെ കഠിനാധ്വാനം പാഴാകുമെന്നും സൂചിപ്പിച്ചു.
നാലുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഒക്ടോബറിലാണ് നവാസ് ശരീഫ് ലണ്ടനിൽ നിന്ന് പാകിസ്താനിലേക്ക് മടങ്ങിയെത്തിയത്. മൂന്നുതവണയാണ് അദ്ദേഹം പാക് പ്രധാനമന്ത്രിപദത്തിലിരുന്നത്. അൽ അസീസിയ സ്റ്റീൽ അഴിമതിക്കേസിൽ കഴിഞ്ഞാഴ്ച ശരീഫിനെ കുറ്റവിമുക്തനാക്കിയിരുന്നു. അവെൻ ഫീൽഡ് അഴിമതിക്കേസിലും നേരത്തേ കുറ്റവിമുക്തനായിരുന്നു. 2018ലാണ് ഈ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.