ധോണി ആരാധകർക്ക് സന്തോഷം; ഇത് താരത്തിന് അവസാന ഐ.പി.എൽ അല്ലെന്ന് ചെന്നൈ
text_fieldsചെന്നൈ: ദേശീയ ക്രിക്കറ്റിൽ മുഖം കാണിച്ചിട്ട് ഏറെയായെങ്കിലും പണമൊഴുകുന്ന ഇന്ത്യൻ പ്രിമിയർ ലീഗിൽ സൂപർ താരം എം.എസ് ധോണി പാഡഴിക്കില്ലെന്ന് ഉറപ്പുനൽകി ചെന്നൈ സൂപർ കിങ്സ്. മൂന്നു തവണ ചാമ്പ്യൻമാരായ ചെന്നൈക്കൊപ്പം ധോണിക്കിത് അവസാന ഐ.പി.എൽ ആകില്ലെന്ന് ടീം ചീഫ് എക്സിക്യുട്ടീവ് കാശി വിശ്വനാഥൻ പറഞ്ഞു.
കഴിഞ്ഞ ഐ.പി.എല്ലിൽ േപ്ലഓഫ് പോലുമില്ലാതെ പുറത്തായ ടീമിന്‍റെ മോശം പ്രകടനത്തിനു കാരണം മികച്ച ചില താരങ്ങളുടെ അഭാവമാണെന്നും ചിലർ കോവിഡ് പിടിച്ച് പുറത്തിരിക്കുകയായിരുന്നുവെന്നും കാശി വിശ്വനാഥൻ പറയുന്നു. ഇത്തവണ പേക്ഷ, പരിശീലനം നേരത്തെ ആരംഭിച്ചിട്ടുണ്ട്. ധോണിയുടെ അവസാന ഐ.പി.എൽ
ആകില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അത് വ്യക്തിഗതമായ അഭിപ്രായമാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന തുടങ്ങിയ വെറ്ററൻ താരങ്ങളെ കുറിച്ചും ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ കാശി വിശ്വനാഥൻ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.