ഡൽഹിയൊന്നും ഒന്നുമല്ല; ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഇതാണ്...
text_fieldsലോകത്തിലെ ഏറ്റവും മലിനമായ നഗരം പാകിസ്താനിലെ ലാഹോർ ആണ്. ലാഹോറിലെ വായു ഗുണനിലവാര സൂചിക(എക്യു.ഐ) ഞായറാഴ്ച 1900 ആയി ഉയർന്നു. എക്കാലത്തേയും ഉയർന്ന വായുമലിനീകരണ നിരക്കാണിത്.
ലാഹോറിൽ 14 ലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്നുണ്ട്. വായുമലിനീകരണ നിരക്ക് ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്ന പരിധിയേക്കാൾ ആറിരട്ടിയായ സ്ഥിതിക്ക് ലാഹോറിലെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഓഫിസ് ജീവനക്കാർക്ക് വർഷ് ഫ്രം ഹോം നിർബന്ധമാക്കിയിട്ടുമുണ്ട്. ആളുകളോട് വീടുകളിൽ തന്നെ തുടരാനും വാതിലുകളും ജനലുകളും അടച്ചിടാനും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് പഞ്ചാബ് മന്ത്രി മറിയം ഔറംഗസേബ് അറിയിച്ചു.
മലിനീകരണ തോത് കുറയ്ക്കുന്നതിനായി മൂന്നു ചക്രവാഹനങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഇത്തരം വാഹനങ്ങളുടെ നിർമാണം താൽകാലികമായി നിർത്തിവെച്ചു.
അയൽരാജ്യമായ ഇന്ത്യയിൽ നിന്നുള്ള മലിനീകരണം മൂലമാണ് ഈ സാഹചര്യമുണ്ടായതെന്ന് പാകിസ്താന്റെ ആരോപണം. ഇന്ത്യയിൽ നിന്നുള്ള മാലിന്യം കലർന്ന കാറ്റാണ് ലാഹോറിനെ മലിനമാക്കുന്നത് എന്നാണ് വാദം. ശൈത്യകാലത്താണ് ഉത്തരേന്ത്യയെ പോലെ പാകിസ്താനിലും മലിനീകരണതോത് ഉയരുന്നത്.
ഇത് ആളുകൾക്കിടയിൽ ചുമ, ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്. മഞ്ഞുകാലത്ത് പുകമഞ്ഞും രൂക്ഷമാണ്. അതുപോലെ വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന വിഷമയമായ പുകയും മലിനീകരണത്തിന്റെ തോത് വർധിപ്പിക്കുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഇന്ത്യയിലെ വായുമലിനീകരണ നിരക്ക് 276 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.