യു.എസ് തെരഞ്ഞെടുപ്പിലെ പ്രധാന ഭീഷണി റഷ്യയല്ല, ചൈനയെന്ന് ട്രംപിെൻറ സുരക്ഷ ഉപദേഷ്ടാവ്
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ ഇത്തവണ ഭീഷണി ഉയർത്തുന്നത് ചൈനയാണെന്നും റഷ്യയല്ലെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിൻ.
യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി ചൈന വലിയ പദ്ധതി തയാറാക്കി കഴിഞ്ഞു. യു.എസ് തെരഞ്ഞെടുപ്പിൽ ഇടപ്പെടാൻ ശ്രമിച്ചാൽ ഭാവിയിൽ വൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ചൈനീസ്, റഷ്യൻ, ഇറാനിയൻ ജനതയോട് വ്യക്തമാക്കുന്നതായും വൈറ്റ് ഹൗസിൽ നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
2016ലെ യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപ്പെടലുകൾ നടത്തിയതായി യു.എസ് ഇൻറലിജൻസ് ഏജൻസി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് സുരക്ഷ ഉപദേഷ്ടാവിെൻറ മുന്നറിയിപ്പ്. 2016ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിൽ റഷ്യയിൽ നിന്ന് നിർമിച്ച പ്രൊഫൈലുകളും പേജുകളും നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചിരുന്നു.
2020ലെ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനായി റഷ്യയെക്കാൾ കൂടുതൽ ചൈന ശ്രമിക്കുന്നു. ചൈനയുടെ സാമ്പത്തിക, വ്യാപാര, വിദേശ നയങ്ങൾ സംബന്ധിച്ച ട്രംപ് ഭരണകൂടത്തിെൻറ പരാതികളും അദ്ദേഹം ഒബ്രിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.