വെടിയുതിർത്തത് 20കാരൻ തോമസ് മാത്യു ക്രൂക്സ്, സ്കൂളിൽ മിടുക്കൻ; കാരണം തേടി എഫ്.ബി.ഐ
text_fieldsന്യൂയോര്‍ക്ക്: മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരനെന്ന് യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ. പെൻസിൽവേനിയയിലെ ബെതൽ പാർക്കിൽ നിന്നുള്ള തോമസ് മാത്യു ക്രൂക്സ് സ്കൂളിൽ മിടുക്കനായിരുന്നുവെന്നാണ് റിപോർട്ട്. കണക്കിൽ മിടുക്കനായ ക്രൂക്സ് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ദേശീയ മാത് ആന്‍റ് സയൻസ് ഇനിഷ്യേറ്റീവിൽ നിന്ന് 500 ഡോളർ സ്റ്റാർ അവാർഡും ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന വോട്ടർ രേഖകൾ പ്രകാരം റിപ്പബ്ലിക്കൻ എന്നാണ് ഇയാൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് ഒരു മണിക്കൂർ അകലെയാണ് ക്രൂക്‌സ് താമസിച്ചിരുന്നത്. വെടിവെപ്പുണ്ടായ സ്ഥലത്തുനിന്ന് എ.ആർ–15 സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തതായി സുരക്ഷാ സംഘാംഗങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം വെടിവെപ്പില്‍ പരിക്കേറ്റ ഡൊണൾഡ് ട്രംപ് ആശുപത്രി വിട്ടു. പെൻസിൽവേനിയയിൽ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലതുചെവിക്കാണ് വെടിയേറ്റത്. ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍ നിന്ന് മാറ്റുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.