Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മരണം പെയ്​ത്​ ​ഇസ്രായേലി ബോംബുവർഷം തുടരുന്നു; ഗസ്സയിൽ കൂട്ട പലായനം; അഭയാർഥി ക്യാമ്പിനുനേരെയും ആക്രമണം
cancel
Homechevron_rightNewschevron_rightWorldchevron_rightമരണം പെയ്​ത്​...

മരണം പെയ്​ത്​ ​ഇസ്രായേലി ബോംബുവർഷം തുടരുന്നു; ഗസ്സയിൽ കൂട്ട പലായനം; അഭയാർഥി ക്യാമ്പിനുനേരെയും ആക്രമണം

text_fields
bookmark_border

ജറൂസലം: കര, നാവിക, വ്യോമ സേനകളെ ഉപയോഗിച്ച്​ ഗസ്സക്കുമേൽ ഇ​സ്രായേൽ ആക്രമണം കനപ്പിച്ചതോടെ ഗസ്സയിൽ കൂട്ട പലായനം. 10,000 ലേറെ കുടുംബങ്ങൾ അഭയംതേടി പലായനം ചെയ്​തതായി റിപ്പോർട്ടുകൾ പറയുന്നു. കുരുന്നുകളെയും കൂട്ടി ഇപ്പോഴും പലായനം തുടരുകയാണ്​.

ഗസ്സയിൽ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ 31 കുട്ടികളു​ൾപെടെ മരണം 126 ആയി. 920 പേർക്ക്​ പര​ിക്കേറ്റിട്ടുണ്ട്​. പശ്​ചിമ ഗസ്സയിലെ​ ഷാതി അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ബോം​ബാക്രമണത്തിൽ നിരവധി പേർ മരിച്ചതായി ആശങ്കയുണ്ട്​. ആറു കുട്ടികളുൾപെടെ ഏഴു പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു​. 20 പേരെങ്കിലും കുടുങ്ങിക്കിടക്കുന്ന ഇതിനകത്തുനിന്ന്​ ആരെയെങ്കിലും ജീവനോടെ ര ക്ഷപ്പെടുത്താനാകുമെന്ന്​ പ്രതീക്ഷയില്ല. ശനിയാഴ്ച പുലർച്ചെ തുടർച്ചയായ അഞ്ചു ബോംബുകൾ വർഷിച്ചാണ്​ അഭയാർഥി ക്യാമ്പ്​ ചാരമാക്കിയത്​.

ഫലസ്​തീൻ പ്രവിശ്യയിൽ 160 ഓളം വിമാനങ്ങൾ ഉപയോഗിച്ച്​ വ്യോമാക്രമണം ശക്​തമാക്കിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ടാങ്കുകളും പീരങ്കികളും കരയിൽനിന്നും യുദ്ധക്കപ്പലുകൾ വഴി കടലിൽനിന്നും ആക്രമണം തുടരുകയാണ്​. വടക്കൻ ഗസ്സയിലാണ്​ ഇസ്രായേലി ബോംബറുകൾ ഏറ്റവും കൂടുതൽ നാശം വിതക്കുന്നത്​.

യു.എന്നും വിവിധ രാജ്യങ്ങളും ആവശ്യമുയർത്തിയിട്ടും ആക്രമണം ഇനിയും തുടരുമെന്ന നിലപാട്​ ഇസ്രായേൽ തുടരുകയാണ്​. ഇസ്രായേലിൽ സമാധാനം പുനഃസ്​ഥാപിക്കുംവരെ ആക്രമണം തുടരുമെന്ന്​ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു.

ഗസ്സയുടെ പശ്​ചിമ, ഉത്തര മേഖലകളിലാണ്​ ഇസ്രായേൽ ആക്രമണം കൂടുതൽ കനപ്പിച്ചത്​.

​ഗസ്സക്കു നേരെ തുടരുന്ന ഭീകരതയിൽ പ്രതിഷേധിച്ച്​ വെസ്റ്റ്​ ബാങ്കിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കു നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇവിടെ 1,334 പേർക്ക്​ വിവിധ സംഭവങ്ങളിലായി പരിക്കേറ്റതായും റെഡ്​ക്രസന്‍റ്​ അറിയിച്ചു.

ലബനാൻ അതിർത്തി പ്രദേശത്ത്​ പ്രതിഷേധങ്ങളിൽ ​പ​ങ്കെടുത്ത ഒരാളെ കൂടി ഇസ്രായേൽ പൊലീസ്​ വെടിവെച്ചുകൊന്നു. ഇവിടെ ഇതോ​െട മരണം രണ്ടായി. അതിനിടെ, ഇസ്രായേൽ കുടിയൊഴിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ച കിഴക്കൻ ജറൂസലം പ്രദേശമായ ശൈഖ്​ ജർറാഹിൽ അറസ്റ്റ്​ തുടരുകയാണ്​.

എന്നാൽ, ഇസ്രായേൽ പ്രദേശമായ അഷ്​ദോദ്​ ലക്ഷ്യമിട്ട്​ ശനിയാഴ്ചയും ഹമാസ്​ റോക്കറ്റുകൾ വിക്ഷേപിച്ചു. നിരവധി പേരുടെ മരണത്തിനിടയാക്കി ഷാതി അഭയാർഥി ക്യാമ്പിൽ ബോംബു വർഷിച്ചതിൽ പ്രതിഷേധിച്ചാണ്​ റോക്കറ്റാക്രമണമെന്ന്​ ഹമാസ്​ അറിയിച്ചു. ആക്രമണങ്ങളിൽ ഇതുവരെ ഒമ്പതു പേർ ഇസ്രായേലിൽ മരണപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineGazaIsrael
News Summary - Thousands flee as deadly Israeli air strikes pound Gaza
Next Story