മാസ്‌ക് ഞങ്ങളെ അടിമകളാക്കുന്നു; ജർമ്മനിയിലും ബ്രിട്ടനിലും കോവിഡ് പ്രതിരോധ നടപടികൾക്കെതിരെ പ്രതിഷേധം
text_fieldsബെർലിൻ: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗമായി ചൂണ്ടിക്കാട്ടുന്ന മാസ്‌ക് ധരിക്കലിനെതിരെ അമേരിക്കക്ക് പിന്നാലെ ബ്രിട്ടനിലും ജർമ്മനിയിലും പ്രതിഷേധം. ലോകത്ത് കോവിഡ് ഏറ്റവും മൃഗീയമായി പടർന്നുപിടിച്ച യൂറോപ്പിൽ ആളുകൾ മാസ്‌ക് ധരിക്കലടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിഷേധിക്കുന്ന കാഴ്ചയാണ്. ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ ആയിരങ്ങളാണ് കോവിഡ് പ്രതിരോധ നടപടികൾക്കെതിരെ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചത്. ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുകയാണെന്നാണ് അവർ പറയുന്നത്.
17000ത്തോളം ആളുകൾ പെങ്കടുത്തതായി പൊലീസ് പറയുന്ന പ്രതിഷേധ റാലിയിൽ സ്വാതന്ത്ര്യ വാദികളും വാക്സിനേഷൻ വിരുദ്ധ പ്രവർത്തകരും ഭരണഘടനാ ലോയലിസ്റ്റുകളും പെങ്കടുത്തിരുന്നു. സ്വാതന്ത്യം വേണം' മഹാമാരിയുടെ പേരിലുള്ള നിയന്ത്രണം അവസാനിപ്പിച്ച് സ്വാതന്ത്ര്യം തിരിച്ചു തരണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതിനാലാണ് ഒച്ചവെക്കുന്നതെന്നും.. ചിന്തിക്കണമെന്നും... മാസ്‌ക് ധരിക്കരുതെന്നും എഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു.
സ്വേച്ഛാധിപത്യത്തിെൻറ പുതിയ മുഖമാണ് മാസ്‌ക് എന്നാണ് ബ്രിട്ടനിലെ പ്രതിഷേധക്കാര്‍ പറഞ്ഞത്. സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണത്. മാസ്‌ക് ഞങ്ങളെ അടിമകളാക്കുകയാണ്, മാസ്‌ക് മുഖമില്ലാതാക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ മുഴക്കിയത്. ജൂലൈ അവസാനമായിരുന്നു ബ്രിട്ടനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.