കോവിഡ്: ജോലിയുമില്ല, ഭക്ഷണവുമില്ല; വസ്ത്രനിർമാണ തൊഴിലാളികൾ ദുരിതത്തിൽ
text_fieldsധാക്ക: കോവിഡിനെതുടർന്ന് ബംഗ്ലാദേശിൽ മാാത്രം റദ്ദായത് 84ശതമാനത്തോളം വസ്ത്ര കയറ്റുമതി ഓർഡർ. 3.5 ബില്യൺ ഡോളറിന്‍റെ നഷ്ടമാണ് ഈ രംഗത്ത് ഉണ്ടാക്കിയതെന്നാണ് കണക്കുകൾ. മേഖലയിലെ 70,000ത്തോളം തൊഴിലാളികളെയാണ് പ്രതിസന്ധി ബാധിച്ചതെന്ന് ബംഗ്ലാദേശ് ഗാർമെന്‍റ് മാനുഫാക്ചേഴ്സ് ആന്‍റ് എക്സ്പോർട്സ് അസോസിയേഷൻ പറഞ്ഞു.
രാജ്യത്തെ 40000ത്തോളം വസ്ത്ര നിർമാണ ഫാക്ടറികളിൽ നാലുമില്യണോളം തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതിൽ ആയിരത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് റിപോർട്ട്. ജോലി നഷ്ടപ്പെട്ടതോടെ ഇവരിൽ പലരും അവരവരുടെ ഗ്രമാത്തിലേക്ക് മടങ്ങിത്തുടങ്ങി.
ഇവർക്ക് ഫാക്ടറികളിൽ നിന്നോ അധികൃരിൽ നിന്നോ സഹായം ലഭിക്കാത്തതിനാൽ സന്നദ്ദ സംഘടനകൾ നൽകുന്ന ഭക്ഷണം ആശ്രയിച്ചാണ് ഫാക്ടറികൾക്കടുത്തുള്ള താത്കാലിക ടെന്‍റുകളിൽ താമസിക്കുന്നത്.ബംഗ്ലാദേശിൽ നിലവിൽ 364,900 കോവിഡ് കേസുകളാണ് റിപോർട്ട് ചെയ്തത്. 5,250 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.