Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Thousands ordered to evacuate as floods hit Sydney
cancel
camera_alt

 Photo Credit: AFP

Homechevron_rightNewschevron_rightWorldchevron_rightസിഡ്​നിയിൽ...

സിഡ്​നിയിൽ വെള്ള​െപ്പാക്ക ഭീഷണി; ആളുകളെ ഒഴിപ്പിക്കുന്നു

text_fields
bookmark_border

സിഡ്​നി: ആസ്​ട്രേലിയയിലെ കിഴക്കൻ തീരമായ ന്യൂ സൗത്ത്​ വെയിൽസിൽ കനത്ത മഴയെ തുടർന്ന്​ സിഡ്​നിയിൽനിന്ന്​ ജനങ്ങളെ ഒഴിപ്പിക്കുന്നു. വെള്ളപ്പൊക്ക സാധ്യതയെ തുടർന്നാണ്​ ഒഴ​ിപ്പിക്കൽ.

ന്യൂ സൗത്ത്​ വെയിൽസിലെ 12 പ്രദേശങ്ങളിൽ നിന്നാണ്​ ആളു​കളെ ഒഴിപ്പിക്കുന്നത്​. നദികളെല്ലാം കരകവിഞ്ഞൊഴുകി. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ്​ വിവരം.

എമർജൻസി നമ്പറിലേക്ക്​ കഴിഞ്ഞദിവസം രാ​ത്രി 600 ഓളം ഫോൺ വിളികൾ വന്നതായി അധികൃതർ അറിയിച്ചു. ഇതിൽ 60 എണ്ണം വെള്ളപ്പൊക്കത്തിൽനിന്ന്​ രക്ഷിക്കണമെന്ന്​ അഭ്യർഥിച്ചാണെന്നും നിരവധി പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.

താഴ്​ന്ന പ്ര​ദേശങ്ങളിലേക്ക്​ വെള്ളം അടിച്ചുകയറുകയാണ്. നിരവധി വീടുകൾ നശിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്​തു. റോഡ്​ ഗതാഗതം പൂർണമായി തടസപ്പെടുകയും ​േറാഡുകൾ തകരുകയും ചെയ്​തു. താഴ്​ന്ന പ്രദേശങ്ങളിലെ സ്​കൂളുകൾ അടച്ചിട്ടു.

കനത്ത മഴ നാശം വിതക്കുന്നതോടെ സിഡ്​നിയിലെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ആദ്യ ഘട്ട കോവിഡ്​ വാക്​സിൻ വിതരണം നടന്നുകൊണ്ടിരിക്കെയാണ്​ വെള്ള​െപ്പാക്കം വലക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodevacuationSydney
News Summary - Thousands ordered to evacuate as floods hit Sydney
Next Story