കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച; ബ്രസീൽ പ്രസിഡൻറിനെതിരെ വൻ പ്രതിഷേധം
text_fieldsബ്രസീലിയ: കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് പ്രസിഡൻറ് ജെയിർ ബോൽസെനാരോക്കും സർക്കാറിനുമെതിരെ ബ്രസീലിൽ ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. തലസ്ഥാന നഗരിയായ ബ്രസീലിയയിൽ തെരുവിലിറങ്ങിയവർ പ്രസിഡൻറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ റിയോ ഡി ജനീറോയിലും പ്രതിഷേധങ്ങൾ അരങ്ങേറി.
വാക്സിൻ ലഭ്യമാക്കണമെന്നും കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിേഷധക്കാരെ നേരിടാൻ പൊലീസ് റബർ ബുള്ളറ്റും ടിയർ ഗ്യാസും ഉപയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
പ്രതിഷേധങ്ങൾ അനവസരത്തിലുള്ളതാണെന്നും അവസാനിപ്പിക്കണമെന്നും ബോൽസെനാരോ ആവശ്യപ്പെട്ടു.
യു.എസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ബ്രസീലിലാണ്. ഇതിനകം 4,60,000 ആളുകൾ മരിച്ചു. 1.6 കോടി ആളുകൾക്ക് രോഗം ബാധിച്ചു. രോഗബാധയിൽ നിലവിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ബ്രസീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.