ചൈനയുടെ വിവിധ പ്രവിശ്യകളിൽ കോവിഡ് വ്യാപനം; വീണ്ടും ലോക്ഡൗണിലേക്ക്
text_fieldsബെയ്ജിങ്: കോവിഡ് 19 പുതിയ േ കസുകൾ റിപ്പോർട്ട് ചെയ്തതോടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്ഡൗൺ. വടക്കൻ ചൈനയിലെ അതിർത്തി പ്രദേശമായ ഇന്നർ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചതെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.
ഒരാഴ്ചയായി ഇവിടെ 150ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം. 1.8ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ.
എജിൻ ബാനറിലെ 35,700 ഓളം പേരാണ് നിലവിൽ വീടുകളിൽ കഴിയുന്നത്. എറൻഹോട്ട് നഗരത്തിലും സമാന ഉത്തരവിറങ്ങി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സിവിൽ-ക്രിമിനൽ നടപടി ക്രമങ്ങൾ പ്രകാരം കേസെടുക്കാനാണ് നിർദേശം.
അതേസമയം നിലവിലെ കോവിഡ് വ്യാപനത്തിൽ നിരുത്തരവാദത്തിനും കോവിഡ് മാനേജ്മെന്റ് അനാസ്ഥക്കും ആരോഗ്യവകുപ്പിലെ ആറോളം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ കൊറോണ വൈറസ് ബാധ ഏഴുദിവസത്തിനുള്ളിൽ 11ഓളം പ്രവിശ്യകളിലേക്ക് പടർന്നതായി ചൈനയുടെ നാഷനൽ ഹെൽത്ത് കമീഷൻ പറയുന്നു. ഇന്നർ മംഗോളിയ പ്രവിശ്യയിൽ തിങ്കളാഴ്ച 38 കേസുകൾ റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപനം തടയുന്നതിനായി ബെയ്ജിങ്, ഗാൻസു, നിംഗ്സിയ, ഗുയിഷോ എന്നിവിടങ്ങളിൽ യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ എല്ലാ ട്രെയിൻ സർവിസുകളും വിനോദയാത്രകളും താൽക്കാലികമായി നിർത്തിവെച്ചു.
ഉയർന്ന വ്യാപന ശേഷിയുടെ ഡെൽറ്റയുടെ വകഭേദമാണ് ഇവിടങ്ങളിൽ പടർന്നുപിടിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യം ചൈനയിൽ മൂന്നാംതരംഗം റിപ്പോർട്ട് ചെയ്തിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.