യു.എസിൽ കാറപകടം; ഇന്ത്യൻ വംശജരായ മൂന്നുപേർ മരിച്ചു
text_fieldsഹൂസ്റ്റൺ: യു.എസിലെ ടെക്സസിൽ കാറപകടത്തിൽ ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), 17 വയസ്സുള്ള മകൾ ആൻഡ്രിൽ അരവിന്ദ് എന്നിവരാണ് മരിച്ചത്.
ടെക്സസിലെ ലാംപസാസ് കൗണ്ടിക്ക് സമീപം ബുധനാഴ്ചയായിരുന്നു അപകടം. 14 വയസ്സുള്ള ഇവരുടെ മകൻ ആദിര്യൻ അവരോടൊപ്പം കാറിൽ ഇല്ലായിരുന്നു. മകളെ നോർത്ത് ടെക്സസിലെ ഡല്ലസ് യൂനിവേഴ്സിറ്റിയിലേക്ക് കൊണ്ടുപോവുകയായിരുന്നു മണിയും ഭാര്യയും. മകന് സ്കൂളിൽ ക്ലാസ് തുടങ്ങിയതിനാലാണ് ഒപ്പം കൂട്ടാതിരുന്നത്.
ടെക്സസ് സ്വദേശിയായ 31 കാരൻ ജസീന്റോ ഗുഡിനോ ഡുറാൻ ഓടിച്ച കാറുമായി അരവിന്ദ് മണിയുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു. ഡുറാന്റെ കാറിന്റെ പിൻവശത്തെ വലത് ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ടെക്സസിലെ പൊതുസുരക്ഷ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.