തമോഗർത്ത പഠനത്തിന് ഭൗതികശാസ്ത്ര നൊേബൽ
text_fieldsബ്രിട്ടീഷുകാരനായ റോജർ പെൻറോസ്, ജർമൻകാരൻ റീൻഹാർഡ് ജെൻസെൽ, അമേരിക്കയിൽനിന്നുള്ള ആൻഡ്രിയ ഗ്വെസ് എന്നിവർക്കാണ് പുരസ്കാരം
സ്റ്റോക്ഹോം: ഇൗ വർഷത്തെ ഭൗതിക ശാസ്ത്ര നൊേബൽ സമ്മാനം മൂന്നു ശാസ്ത്രജ്ഞർ പങ്കിട്ടു. തമോഗർത്തങ്ങളെക്കുറിച്ച ശാസ്ത്രലോകത്തിെൻറ ധാരണ വികസിപ്പിച്ചതിന് ബ്രിട്ടീഷുകാരനായ റോജർ പെൻറോസിനും തമോഗർത്തം രൂപപ്പെടുന്നത് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിെൻറ ശക്തമായ പ്രവർത്തനമാണെന്ന് കണ്ടെത്തിയതിന് ജർമൻകാരൻ റീൻഹാഡ് ജെൻസൽ, അമേരിക്കക്കാരി ആൻഡ്രിയ ഗ്വെസ് എന്നിവരുമാണ് നൊേബൽ സമ്മാനം പങ്കിട്ടത്. 11 ലക്ഷം ഡോളർ (ഏകദേശം 8.05 കോടി രൂപ) ആണ് സമ്മാനത്തുക.
സമ്മാനത്തിെൻറ പകുതിക്ക് പെൻറോസ് അർഹനായതായി നൊേബൽ അക്കാദമി സെക്രട്ടറി ജനറൽ ഗോരാൻ കെ. ഹാൻസൻ പറഞ്ഞു. പകുതി തുക ജെൻസലും ആൻഡ്രിയയും പങ്കിടും. എക്കാലവും സയൻസ് ഫിക്ഷനുകൾക്ക് പ്രചോദനമായ തമോഗർത്തങ്ങൾ പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢ വസ്തുക്കളിൽ ഒന്നാണ്. ആൽബർട്ട് ഐൻസ്െറ്റെെൻറ ആപേക്ഷികത സിദ്ധാന്തത്തെ അടിസ്ഥാനമാക്കി തമോഗർത്തങ്ങളുടെ രൂപവത്കരണം സാധ്യമാണെന്ന് പെൻറോസ് തെളിയിച്ചു. ക്ഷീരപഥത്തിൽ തമോഗർത്തത്തിന് ചുറ്റും നക്ഷത്രങ്ങൾ നീങ്ങുന്നതായാണ് ജെൻസലും ആൻഡ്രിയയും കണ്ടെത്തിയത്. സൂര്യെൻറ പിണ്ഡത്തിെൻറ നാല് ദശലക്ഷം മടങ്ങുള്ള തമോഗർത്തമായിരുന്നു ഇരുവരും കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.