മൊൺസാേന്റാ ഉൽപന്നം മൂലം മസ്തിഷ്കക്ഷതം: മൂന്ന് സ്കൂൾ അധ്യാപകർക്ക് കമ്പനി 1,375 കോടി നൽകണം
text_fieldsവാഷിങ്ടൺ: ഫ്ലൂറസന്‍റ് ബൾബുകളിൽ കൂളന്‍റായി ചേർക്കുന്ന വസ്തുവിന്റെ പാർശ്വഫലമായി മസ്തിഷ്കത്തിന് കേടുപാട് പറ്റിയ മൂന്ന് അധ്യാപകർ നൽകിയ കേസിൽ കെമിക്കൽ ഭീമൻ മൊൺസാേന്റാ നഷ്ടപരിഹാരമായി 18.5 കോടി (1,375 കോടി രൂപ) നൽകണമെന്ന് കോടതി വിധി. വാഷിങ്ടണിലെ മൺറോയിലുള്ള സ്കൈ വാലി എജുക്കേഷൻ സെന്‍റർ അധ്യാപകർ നൽകിയ കേസിലാണ് കിങ് കൗണ്ടി സുപീരിയർ കോടതി വൻതുക പിഴ വിധിച്ചത്. സ്കൂളിൽ സ്ഥാപിച്ച ഫ്ലൂറസന്‍റ് ബൾബുകളിൽ അടങ്ങിയ പോളിേക്ലാറിനേറ്റഡ് ബൈഫിനൈൽസ് (പി.സി.ബി) ആണ് തങ്ങളുടെ മസ്തിഷ്കത്തിന് ക്ഷതം വരുത്തിയതെന്നായിരുന്നു കണ്ടെത്തൽ. ഇതേ വിദ്യാലയത്തിൽ പഠനവും അധ്യാപനവും മറ്റുമായി സമയം ചെലവഴിച്ച അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും നൽകിയ 22 കേസുകളിൽ ആദ്യ വിധിയാണിത്.
എന്നാൽ, വിധി അംഗീകരിക്കുന്നില്ലെന്നും അപ്പീൽ പോകുമെന്നും 2018ൽ മൊൺസാേന്റായെ സ്വന്തമാക്കിയ ബയേർ കമ്പനി വൃത്തങ്ങൾ പ്രതികരിച്ചു. 2019ൽ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിൽ ഇപ്പോഴും നിരവധി വിദ്യാലയങ്ങളിൽ പോളിേക്ലാറിനേറ്റഡ് ബൈഫിനൈൽസ് അടങ്ങിയ ഫ്ലൂറസന്‍റ് ബൾബുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവ കാൻസറിനും മറ്റു ഗുരുതര രോഗങ്ങൾക്കും കാരണമാകുമെന്നാണ് കണ്ടെത്തൽ. ഇവ ഉപയോഗിച്ച് നിർമിച്ച സീലിങ് ടൈലുകൾ ഉൾപെടെ മറ്റു വസ്തുക്കളും വിവിധ സ്ഥാപനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
പോളിേക്ലാറിനേറ്റഡ് ബൈഫിനൈൽസ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് കണ്ട് 1979ൽ നിരോധിച്ചിരുന്നു. അതിനു ശേഷം ഉൽപാദിപ്പിച്ചിട്ടില്ലെന്നാണ് മൊൺസാേന്റായുടെ വാദം.
കമ്പനി ഉൽപാദിപ്പിച്ച റൗണ്ടപ് കീടനാശിനിയുടെ പേരിലും ലക്ഷത്തിലേറെ കേസുകൾ കോടതികളിൽ പുരോഗമിക്കുകയാണ്. ഈ കേസുകളിൽ മാത്രം 1000 കോടി ഡോളർ നഷ്ടപരിഹാരമായി നൽകുമെന്ന് ബയേർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.