സർക്കാറിനെ വിമർശിച്ചു; വിയറ്റ്നാമിൽ മൂന്ന് മാധ്യമ പ്രവർത്തകർക്ക് ജയിൽശിക്ഷ
text_fieldsഹോചിമിൻ സിറ്റി: ഭരണകൂടത്തിനെതിരായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് വിയറ്റ്നാം കോടതി മൂന്ന് മാധ്യമ പ്രവർത്തകർക്ക് തടവുശിക്ഷ വിധിച്ചു. 11 മുതൽ 15 വർഷം വരെയാണ് ശിക്ഷ കാലാവധി. മൂന്നുപേരും 'വിയറ്റ്നാം സ്വതന്ത്ര മാധ്യമ പ്രവർത്തക അസോസിയേഷൻ' (ഐ.ജെ.എ.വി.എൻ) നേതാക്കളാണ്.
ഹോചിമിൻ സിറ്റി പീപ്ൾസ് കോടതിയുടേതാണ് വിധി. സർക്കാറിനെതിരെ വ്യാജവിവരങ്ങളും വളച്ചൊടിച്ച വാർത്തകളും പ്രചരിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. തങ്ങളുടെ വാദം കോടതി പരിഗണിച്ചില്ലെന്ന് ശിക്ഷക്ക് വിധേയരായവരിൽ ഒരാളായ ദാങ് ദിൻ മാൻ പറഞ്ഞു.
ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കോൺഗ്രസ് ഈ മാസം നടക്കാനിരിക്കുകയാണ്. രാഷ്ട്രീയ വിമതർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ സർക്കാർ നടപടി തുടർക്കഥയാകുന്നതിനിടെയാണ് കോൺഗ്രസ് ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.