യു.എസ് തെരഞ്ഞെടുപ്പിൽ സിറ്റി കൗൺസിലിലേക്ക് ജയിച്ച് തൃശൂർ സ്വദേശി
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ മിനെസോട്ട സ്റ്റേറ്റിലെ സിറ്റി കൗൺസിലിലേക്ക് ജയിച്ച് തൃശൂർ സ്വദേശി പി.ജി. നാരായൺ. മിനെസോട്ടയിലെ ഈഡൻ പ്രെയറി സിറ്റി കൗൺസിലിലേക്കാണ് തൃശൂർ അവണൂർ കൊളങ്ങാട്ടുകര സ്വദേശിയായ 66കാരൻ നാരായൺ വിജയിച്ചത്.
50 വർഷം മുമ്പാണ് നാരായണൻ യു.എസിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് നാരായണന്‍റെ വിജയം. 2018ലും ജയിച്ചുകയറിയിരുന്നു.
1972ൽ തന്‍റെ 18ാം വയസിൽ വിദ്യാഭ്യാസത്തിനായാണ് നാരായണൻ യു.എസിലെത്തിയത്. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം യു.എസിൽ തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 35ാം വയസിൽ 100 കോടി ഡോളർ ആസ്തിയുള്ള കമ്പനിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വളർന്നു.
ഈ വിജയം എല്ലാ ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും സഹോദരിക്കും വിടപറഞ്ഞ മാതാപിതാക്കൾക്കുമായി സമർപ്പിക്കുന്നതായി നാരായണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.