വനേസ ട്രംപുമായുള്ള പ്രണയം വെളിപ്പെടുത്തി ടൈഗർ വുഡ്സ്; ആരാണ് വനേസ?
text_fieldsവാഷിങ്ടൺ: വനേസ ട്രംപുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിച്ച് വിഖ്യാത യു.എസ് ഗോൾഫ് കളിക്കാരൻ ടൈഗർ വുഡ്സ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ മരുമകളാണ് വനേസ.
‘പ്രണയം അന്തരീക്ഷത്തിലാണ്, നിന്നോടൊത്തുള്ള ജീവിതം എന്റെ ഭാഗത്തുനിന്നും മികച്ചതാക്കും! ഇനിയങ്ങോട്ട് ഉടനീളമുള്ള നമ്മുടെ ജീവിത യാത്രക്കായി കാത്തിരിക്കുന്നു’ എന്ന് ‘എക്‌സി’ലെ പോസ്റ്റിൽ വുഡ്‌സ് വെളിപ്പെടുത്തി.
ഈ സമയത്ത് തങ്ങളുമായി ഹൃദയ ബന്ധം പുലർത്തുന്ന എല്ലാവർക്കും അവരുടെ സ്വകാര്യത ലഭ്യമാക്കണമെന്നും ഇരുവരുടെയും ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ടൈഗർ വുഡ്സ് ‘എക്സി’ൽ അഭ്യർഥിച്ചു. എക്സിൽ 64 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള അത്‍ലറ്റാണ് ടൈഗർ വുഡ്സ്.
ആരാണ് വനേസ ട്രംപ് ?
12 വർഷത്തോളം ഡൊണാൾഡ് ട്രംപ് ജൂനിയറുമായി ദാമ്പത്യത്തിലായിരുന്നു വനേസ ട്രംപ്. ഇവർക്ക് അഞ്ച് കുട്ടികളുണ്ട്. വുഡ്സും വനേസയും സാൻ ഡീഗോയിലെ ടോറി പൈൻസിൽ വെച്ച് കണ്ടുമുട്ടിയതാണ് പ്രണയത്തിലേക്ക് വഴി തുറന്നത്. ടൂർണമെന്റ് അവതാരകൻ കൂടിയായ ഗോൾഫ് താരം, ട്രോഫി കൈമാറാൻ അവിടെ എത്തിയപ്പോഴായിരുന്നു അത്.
വനേസയുടെ മകൾ കൈയും വുഡ്സിന്റെ മക്കളായ സാമും ചാർലിയും ഒരേ സ്കൂളിൽ പഠിക്കുന്നു. കൈയും ചാർലിയും അടുത്തിടെ ഒരു ജൂനിയർ ഗോൾഫ് ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.
സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കുന്നതിൽ പ്രശസ്തനായ വുഡ്സ്, അത്തരം വിവരങ്ങൾ പൊതുജനങ്ങൾക്കുമുന്നിൽ വളരെ അപൂർവമായി മാത്രമേ പങ്കുവെച്ചിട്ടുള്ളൂ. 2013ൽ സ്കീയർ ലിൻഡ്സെ വോണുമായുള്ള ബന്ധം സ്ഥിരീകരിച്ചപ്പോൾ അദ്ദേഹം നടത്തിയ പോസ്റ്റിനു സമാനമായാണ് പുതിയ പോസ്റ്റ്.
അക്കാലത്ത്, ഫോട്ടോകൾ സ്വയം പോസ്റ്റ് ചെയ്തത് പാപ്പരാസി ചിത്രങ്ങളുടെ വില കളയാൻ സഹായിച്ചുവെന്നും അത് മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾ പരിമിതപ്പെടുത്തി എന്നും അദ്ദേഹം പറയുകയുണ്ടായി.
48 കാരനായ വുഡ്സിന് മുൻ ഭാര്യ എലിൻ നോർഡെഗ്രനിൽ രണ്ട് കുട്ടികളുണ്ട്. വിവാഹേതര ബന്ധം പരസ്യമായതിനെത്തുടർന്ന് 2010ൽ അദ്ദേഹം വിവാഹമോചനം നേടി. തുടർന്ന് എറിക്ക ഹെർമനുമായുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ബന്ധം 2022ൽ അവസാനിച്ചു. കേസുകൾ നിയമപരമായ തർക്കങ്ങൾക്ക് കാരണമായി.
മാർച്ച് 11ന് തന്റെ ഇടത് അക്കില്ലസ് ടെൻഡൺ പൊട്ടിയതായി വുഡ്സ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇത് മാസ്റ്റേഴ്‌സിൽ നിന്നും ഗോൾഫ് സീസണിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും അദ്ദേഹത്തെ പുറത്തേക്കു നയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.