ട്രംപ് തോൽവി അംഗീകരിച്ചോ? ബാക്കി കാര്യങ്ങൾ 'കാലം പറയും'
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കുന്നുവെന്ന സൂചന ആദ്യമായി നൽകി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പൊതുവേദിയിലായിരുന്നു ട്രംപിെൻറ പ്രതികരണം. കോവിഡ് വ്യാപനത്തെക്കുറിച്ച് വൈറ്റ് ഹൗസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചെങ്കിലും ഇത്രയും ദിവസം വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന വാദം ഉന്നയിക്കുകയായിരുന്നു ട്രംപ്.
കോവിഡ് വ്യാപനമുണ്ടെങ്കിലും രാജ്യത്ത് ഇനിയൊരു േലാക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് പറഞ്ഞ അദ്ദേഹം ഭാവിയിൽ ആരാണ് ഭരണത്തിലുണ്ടാകുകയെന്ന് അറിയില്ലെന്നും കാലം മറുപടി പറയുമെന്നും പറഞ്ഞു.
'ഈ ഭരണകൂടം ലോക്ഡൗണിലേക്ക് പോകില്ല. ഭാവിയിൽ എന്താണ് നടക്കുകയെന്ന് അറിയില്ല. ആരാണ് ഭരണത്തിലുണ്ടാകുകയെന്നും. കാലം അതിനു മറുപടി തരും' -ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നത് എന്നാണെന്ന ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞില്ല.
തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നതായി ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ ട്രംപിന് സാധിച്ചിരുന്നില്ല.
അരിസോണയും ജോർജിയയും വിജയിച്ചതോടെ ജോ ബൈഡൻ 306 ഇലക്ടറൽ വോട്ടുകൾ നേടി. ട്രംപ് 232 വോട്ടുകളിൽ ഒതുങ്ങുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ ജോ ബൈഡെൻറ വിജയം ഉറപ്പിച്ചപ്പോഴും തോൽവി അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. തെൻറ വിജയം തടയാൻ വാക്സിൻ പ്രഖ്യാപനം മരുന്ന് നിർമാണ കമ്പനിയായ ൈഫസർ വൈകിച്ചെന്നുവരെ ട്രംപ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.