Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊല്ലപ്പെട്ട...

കൊല്ലപ്പെട്ട കുട്ടികളെക്കുറിച്ചെഴുതി മതിയായി... -രാജി വെച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥൻ

text_fields
bookmark_border
കൊല്ലപ്പെട്ട കുട്ടികളെക്കുറിച്ചെഴുതി മതിയായി... -രാജി വെച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥൻ
cancel

വാഷിങ്ടൺ: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന യുദ്ധത്തോടുള്ള ഭരണകൂടത്തിന്‍റെ നയത്തിൽ പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു. ഗസ്സ ഡെപ്യൂട്ടി പൊളിറ്റിക്കൽ കൗൺസിലറായ മൈക്ക് കേയ്സിയാണ് രാജിവച്ചത്.

ദ ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് പ്രതിഷേധവുമായി താൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിൽനിന്ന് രാജിവെച്ചതിനെക്കുറിച്ച് കേയ്സി വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് എഴുതി മതിയായെന്ന് കേയ്സി പറഞ്ഞു. ഈ കുട്ടികളെല്ലാം ശരിക്കും കൊല്ലപ്പെട്ടതാണെന്ന് അമേരിക്കൻ ഭരണകൂടത്തിന് നിരന്തരം എനിക്ക് തെളിയിക്കേണ്ടി വന്നു. എന്നാലോ, ഒരു നടപടിയും ഉണ്ടാകാറുമില്ല -കേയ്സി പറഞ്ഞു.

ഫലസ്തീനിൽ ഞങ്ങൾക്ക് ഒരു നയവുമില്ല. ഇസ്രായേലികളുടെ പദ്ധതി എന്താണോ , അത് ഞങ്ങൾ നടത്തിക്കൊടുക്കുന്നു. ബൈഡൻ ഭരണകൂടം കൊണ്ടുവന്ന എല്ലാ പദ്ധതികൾക്കും മീതം ഇസ്രായേലികൾക്ക് മറ്റൊരു പദ്ധതിയുണ്ടാകും -കേയ്സി വിമർശിച്ചു.

ഗസ്സയിൽ ഇസ്രായേലിന്‍റെ നിഷ്ഠൂര ആക്രമണം തുടങ്ങിയ ശേഷം നിരവധി അമേരിക്കൻ ഉദ്യോഗസ്ഥർ രാജിവെച്ചൊഴിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് ഡിപാർട്മെന്‍റ്, പ്രതിരോധ ഇന്‍റലിജൻസ് ഏജൻസിയിൽനിന്നടക്കം രാജിയുണ്ടായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictUS State DepartmentGaza Children
News Summary - Tired of writing about dead children -US State Department official resigned
Next Story