‘ടൈറ്റൻ’ സി.ഇ.ഒയുടെ ഭാര്യ ടൈറ്റാനിക് ദുരന്തത്തിൽ മരിച്ചവരുടെ കൊച്ചുമകൾ
text_fieldsന്യൂയോർക്: ‘ടൈറ്റൻ’ പൈലറ്റും ഓഷ്യൻ ഗേറ്റ് സി.ഇ.ഒയുമായ സ്റ്റോക്ടൺ റഷിന്റെ ഭാര്യ വെൻഡി റഷ് 1912ലെ ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച ദമ്പതികളുടെ കൊച്ചുമകൾ. ടൈറ്റാനിക് ആഡംബര കപ്പലിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരനായിരുന്ന അമേരിക്കൻ വ്യാപാരി ഇസിഡോർ സ്ട്രോസിന്റെയും ഭാര്യ ഐഡയുടെയും കൊച്ചുമകളാണ് വെൻഡി റഷ്. ടൈറ്റാനിക്കിൽ യാത്ര ചെയ്ത സമ്പന്നരിൽ പ്രമുഖരായിരുന്നു ഇസിഡോർ- ഐഡ ദമ്പതികൾ.
1986ലാണ് സ്റ്റോക്ടൺ റഷും വെൻഡിയും വിവാഹിതരായത്. ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാനുള്ള ‘ടൈറ്റന്റെ’ കഴിഞ്ഞ രണ്ട് വർഷത്തിനിടയിലുള്ള മൂന്ന് യാത്രകളിൽ വിൻഡിയും പങ്കാളിയായിരുന്നു. ഓഷ്യൻ ഗേറ്റ് കമ്പനിയുടെ കമ്യൂണിക്കേഷൻ ഡയറക്ടറായും അവർ സേവനമനുഷ്ഠിക്കുന്നു. കമ്പനിയുടെ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ബോർഡ് അംഗം കൂടിയാണ് അവർ.
ടൈറ്റന് സുരക്ഷ പ്രശ്നങ്ങളില്ലെന്ന് മുൻ യാത്രികൻ
ദുബൈ: അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക് അവശിഷ്ടം കാണാൻപോയ അന്തർവാഹിനി ടൈറ്റന് സുരക്ഷ പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ലെന്ന് മുൻ യാത്രികൻ. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനായ ഓയിസിൻ ഫാനിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ടൈറ്റനിൽ യാത്രികനായിരുന്നു ഇദ്ദേഹം. അഞ്ചു പേരുമായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് യാത്രപോയ ടൈറ്റനെ ഇതുവരെ കണ്ടെത്താനായില്ലെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഓയിസൻ ഫാനിങ്. ‘തന്റെ യാത്രയിൽ ഒരിക്കൽപോലും അപായകരമായ ഒന്നും തോന്നിയിട്ടില്ല. ഒരു വാതിൽ മാത്രമുള്ള 22 അടി ട്യൂബ് ആകൃതിയിലുള്ള അന്തർവാഹിനിയിലായിരുന്നു യാത്ര. ഇതിന് ഒരു ടോയ്ലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
ശക്തമായ ഘടകങ്ങൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. അതിന് തകരാർ സംഭവിക്കില്ല. അതുകൊണ്ടുതന്നെ, അതിൽനിന്ന് പുറത്തുവരാൻ കഴിയില്ല. അതിന് ചോർച്ച സംഭവിക്കുകയുമില്ല’- ഫാനിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.