കോവിഡ് വ്യാപനം: എത്രയും വേഗം ഇന്ത്യ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി യു.എസ്
text_fieldsവാഷിങ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എത്രയും വേഗം ഇന്ത്യ വിടണമെന്ന് പൗരൻമാർക്ക് നിർദേശം നൽകി യു.എസ്. ട്രാവൽ -സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എന്ന ട്വിറ്റർ അക്കൗണ്ടിലുടെയാണ് നിർദേശം പങ്കുവെച്ചത്.
ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും യു.എസ് പൗരൻമാർ എത്രയും വേഗം സുരക്ഷിതരായി ഇന്ത്യ വിടണമെന്നും ട്വീറ്റിൽ പറയുന്നു. കൂടാതെ, ഇന്ത്യയിൽനിന്ന് യു.എസിലേക്ക് 14 വിമാന സർവിസുകളുണ്ടെന്നും കൂടാതെ യൂറോപ്പ് വഴി വിമാനങ്ങളുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ഇന്ത്യയിൽ പ്രതിദിനം മൂന്നരലക്ഷത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായതോടെ ആസ്ട്രേലിയ, ജർമനി, ഇറ്റലി തുടങ്ങിയ നിരവധി രാജ്യങ്ങൾ വിമാനസർവിസുകൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. ആസ്ട്രേലിയ വിമാനം റദ്ദാക്കുന്നതിനൊപ്പം ഇന്ത്യയിൽനിന്നെത്തുന്നവർക്ക് ക്വാറൻറീൻ നിർബന്ധമാക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച 3,60,960 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 3293 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.