മകളുടെ ജീവൻ രക്ഷിക്കാൻ പേരമകൾക്ക് ജന്മം നൽകി 53കാരി
text_fieldsേഫ്ലാറിയാനോപൊളിസ്: തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ സാന്ത കാറ്റാറിനയിലെ േഫ്ലാറിയാനോപൊളിസിൽ മകളുടെ ജീവൻ രക്ഷിക്കാൻ പേരകുഞ്ഞിന് ജന്മം നൽകി 53കാരി. 53കാരിയായ അധ്യാപികയാണ് മകൾ ഇൻഗ്രിഡിെൻറ പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഗർഭം ധരിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന് 29കാരിയോട് ഡോക്ടർമാർ നിർദേശിച്ചതോടെയാണ് മകളുടെ കുഞ്ഞിനെ ഗർഭം ധരിക്കാൻ മാതാവ് തയാറായത്. 2014ൽ ഇൻഗ്രിഡിന് ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. തുടർന്ന് രക്തം കട്ടപിടിക്കുന്നതിനാൽ ഗർഭം ധരിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
ഇതോടെ മകളുടെയും ഭർത്താവിെൻറയും കുഞ്ഞ് വേണമെന്ന ആഗ്രഹം പൂർത്തീകരിക്കാൻ റോസിക്ലിയ ഐ.വി.എഫിലൂടെ മകളുടെ കുഞ്ഞിനെ ഗർഭം ധരിക്കുകയായിരുന്നു. അവൾ (മകൾ) ജനിച്ച അതേ വയറ്റിൽ തന്നെ അവളുടെ മകളും ജനിച്ചതെന്ന വ്യത്യാസം മാത്രമേ ഇവിടെയുള്ളൂവെന്ന് റോസിക്ലിയ പറഞ്ഞു.
ആഗസ്റ്റ് 19നാണ് പേരമകൾ മരിയ ക്ലാരയുെട ജനനം. പ്രസവത്തിന് മകൾ ഇൻഗ്രിഡും ഭർത്താവ് ഫാബിയാനോ ചേവ്സും സാക്ഷിയായിരുന്നു. 'ഒരു വലിയ സ്വപ്നം സത്യമായി. ഇത് വാക്കുകളില്ലാത്ത സ്നേഹമാണ്. എല്ലാവരും പറയുന്നതുപോലെ ഒരു പിതാവാകുകയെന്നതും, പിതാവാകുന്ന നിമിഷവും വിവരിക്കാൻ കഴിയില്ല' -ഫാബിയാനോ ചേവ്സ് പറഞ്ഞു.
ഐ.വി.എഫ് ചികിത്സക്കും മറ്റുമായി ഏകേദശം 5000 പൗണ്ട് ചെലവായിരുന്നു. ഫേസ് മാസ്ക് വിൽപ്പനയുൾപ്പെടെ നടത്തി പണം സ്വരൂപിച്ചായിരുന്നു ചികിത്സ. പ്രായമായതിനാൽ ആരോഗ്യത്തിന് ചിലപ്പോൾ അപകടം സംഭവിച്ചേക്കാമെന്ന് അറിഞ്ഞുകൊണ്ടും പൂർണമനസോടെ 53കാരി മകളുടെ ആഗ്രഹം സഫലമാക്കാൻ തയാറായതെന്ന് കുടുംബം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.