‘ഈ പേര് എന്നെ സങ്കടപ്പെടുത്തുന്നു’ ടോം ഹാങ്ക്സിന് കൊറോണയുെട കത്ത്
text_fieldsന്യൂയോർക്ക്: ‘‘താങ്കളും ഭാര്യയും കോവിഡ് പിടിപെട്ട് ചികിത്സയിലായ വിവരം വാർത്തകളിലൂടെ അറിഞ്ഞിരുന്നു. ഇ പ്പോൾ സുഖമായില്ലേ? കത്തെഴുതാൻ കാരണം എെൻറ പേരാണ്. െകാറോണ എന്ന് വീട്ടുകാരിട്ട പേരു കാരണം പുലിവാലു പിടിച് ചിരിക്കയാണ്. എനിക്കിഷ്ടമായിരുന്നു ഈ പേര്. എന്നാലിപ്പോൾ സ്കൂളിൽ ഒപ്പം പഠിക്കുന്നവർ കൊറോണ വൈറസ് എന്ന് വിളിച്ച് കളിയാക്കുന്നത് മൂലം സങ്കടത്തിലാണ്. ദേഷ്യവും വരും...’’
എട്ടു വയസുകാരൻ കൊറോണ ഡി റീസ് എന്ന ബാലൻ ഹോളിവുഡ് നടൻ ടോം ഹാങ്ക്സിന് എഴുതിയ കത്തിലെ വരികളാണിത്. കത്തിന് അദ്ദേഹം മറുപടിയുമെഴുതി. ‘പ്രിയപ്പെട്ട കൊറോണ, നിെൻറ കത്ത് ലഭിച്ചപ്പോൾ എനിക്കും ഭാര്യക്കും അതിയായ സന്തോഷം തോന്നി. അദ്ഭുതമായിരിക്കുന്നു. ഇങ്ങനെയൊരു നല്ല കൂട്ടുകാരനെ ലഭിച്ചതിൽ ഞങ്ങൾ നന്ദി പറയുന്നു. തളരുേമ്പാൾ താങ്ങുപകരുന്നവരാണ് യഥാർഥ സുഹൃത്ത്. കൊറോണ എന്ന പേരുള്ള എനിക്കറിയാവുന്ന ഏകയാളും നീയാണ്. സൂര്യനു ചുറ്റുമുള്ള കിരീടം പോലെ...’’ മറുപടിയായി ഹാങ്ക്സ് കുറിച്ചു.
മറുപടിക്കത്തിനൊപ്പം കൊറോണ ബ്രാൻറിെൻറ ടൈപ് റൈറ്റർ കൊടുത്തയക്കാനും അദ്ദേഹം മറന്നില്ല. ഇത് നിനക്ക് ഉപയോഗപ്രദമാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം എഴുതി. കിട്ടിയാലുടൻ മറുപടി അയക്കണമെന്നും ചട്ടംകെട്ടി.
ക്വാറൻറീൻ കാലത്ത് ഹാങ്ക്സ് ഉപയോഗിച്ചിരുന്നതായിരുന്നു അത്. ആസ്ട്രേലിയയിൽ സിനിമ ഷൂട്ടിങ്ങിനിടെയാണ് ഹാങ്ക്സിനും ഭാര്യ റിതക്കും കോവിഡ് പിടിപെട്ടത്. ചികിത്സക്കു ശേഷം അദ്ദേഹം ന്യൂയോർക്കിലേക്ക് മടങ്ങിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.