അഞ്ച് കോവിഡ് രോഗികൾ; ആദ്യമായി ലോക്ഡൗൺ പ്രഖ്യാപിച്ച് ടോംഗ
text_fieldsകോവിഡ് മഹാമാരിയോട് പൊരുതി രണ്ടുകൊല്ലം ലോകത്തിന്‍റെ വിവിധ ഭാഗങ്ങൾ അടഞ്ഞുകിടന്നപ്പോഴും കുഞ്ഞു ടോംഗയിൽ എല്ലാം സാധാരണ പോലെയായിരുന്നു. ഒടുവിൽ ടോംഗയും കോവിഡിനോട് സുല്ലിട്ടിരിക്കുന്നു. അഞ്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബുധനാഴ്ച പുലർച്ചെ മുതലാണ് പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിൽ ലോക്ഡൗൺ ആരംഭിച്ചത്. അടുത്തിടെ അഗ്നി പർവത സ്ഫോടനത്തെ തുടർന്ന് കനത്ത നഷ്ടങ്ങൾ രാജ്യത്തുണ്ടായിരുന്നു. ചൊവ്വാഴ്ച രാജ്യ തലസ്ഥാനമായ നുകുഅലോഫയിൽ രണ്ട് തുറമുഖ തൊഴിലാളികളിൽ കോവിഡ് കണ്ടെത്തി. രാജ്യത്തിന് സഹായവുമായി തുറമുഖത്തെത്തിയ ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീരിച്ചിരുന്നു.
രോഗം ബാധിച്ച പ്രദേശവാസികളായ രണ്ടുപേരുടെ മൂന്ന് ബന്ധുക്കൾക്കും കോവിഡ് പോസിറ്റീവ് ആയതായി ടോംഗ റേഡിയോ അറിയിച്ചു. ന്യൂസിലൻഡിൽനിന്നും മടങ്ങിയെത്തി ക്വാറന്‍റീനിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് രാജ്യത്ത് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇത് സാമൂഹ്യവ്യാപനത്തിന് കാരണമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.