യു.എസിലെ ശതകോടീശ്വരൻമാരായ ഇന്ത്യക്കാരുടെ പട്ടികയിൽ സുന്ദർപിച്ചൈയും; ആരാണ് ഒന്നാംസ്ഥാനത്ത്?
text_fieldsന്യൂഡൽഹി: യു.എസിലെ ബിസിനസ് പരിതസ്ഥിതിയിൽ ഇന്തോ-അമേരിക്കൻ സംരഭകൾക്ക് വലിയ സ്ഥാനമാണുള്ളത്. യു.എസിലെ ടെക്, സൈബർ സുരക്ഷ, ഹെൽത്ത് കെയർ, ധനകാര്യ മേഖലകളിൽ മുന്നിട്ടു നിൽക്കുന്നത് ഇന്ത്യൻ വംശജരായ സംരംഭകരാണ്. 2025ൽ വിവിധ മേഖലകളിലെ രാജാക്കൻമാരായി വാഴുന്ന ഇന്ത്യൻ വംശജർ ആരൊക്കെയാണെന്ന് നോക്കാം. ഈ ശതകോടീശ്വരൻമാരുടെ ആസ്തിയെ കുറിച്ചും അവരുടെ കമ്പനിയെ കുറിച്ചുമാണ് പറയുന്നത്. ഇവരുടെ വിജയകഥകൾ, ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തിന് വലിയ പ്രചോദനമാണ്.
2025ലെ കണക്കനുസരിച്ച് യു.എസിലെ ശതകോടീശ്വരൻമാരായ ഇന്ത്യൻ വംശജരുടെ പട്ടികയിൽ ഒന്നാമൻ സൈബർ സുരക്ഷ രംഗത്തെ സംരംഭകനായ ജയ് ചൗധരിയാണ്. ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ ഇസെഡ്‌സ്‌കേലറിന്റെ സ്ഥാപകനാണ് ജയ് ചൗധരി. 17.9 ബില്യൺ ഡോളർ ആണ് ഇദ്ദേഹത്തിന്റെ ആസ്തി. ഹിമാചൽ പ്രദേശിലെ ചെറിയ ഗ്രാമത്തിൽ ജനിച്ച ജയ് ഉന്നത പഠനത്തിനായാണ് യു.എസിലെത്തിയത്. വൈകാതെ തന്നെ സൈബർ സുരക്ഷയുടെ തലതൊട്ടപ്പനായി മാറാൻ ജയ്ക്ക് സാധിച്ചു.
വിനോദ് ഖോസ്‍ലയാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. വെഞ്ച്വർ ക്യാപിറ്റലിസ്റ്റും ടെക് ഇൻഡസ്ട്രിയിലെ പരിചയസമ്പന്നനുമായ ഇദ്ദേഹത്തിന്റെ ആസ്തി 9.2 ബില്യൺ ഡോളർ ആണ്. മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.
വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കഴിവാണ് വിനോദ് ഖോസ്‍ലയെ മുൻ നിരയിലെത്തിച്ചത്.
വ്യോമയാന മേധാവിയും ഇൻഡിഗോ സഹസ്ഥാപകനുമായ രാകേഷ് ഗാംഗ്‌വാൾ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 6.6 ബില്യൺ ഡോളർ ആണ് ഇദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലെ ഏറ്റവും വലുതും ലാഭകരവുമായ വിമാന കമ്പനിയാണ് ഇൻഡിഗോ.
റൊമേഷ് ടി. വാധ്വാനിയാണ് പട്ടികയിലെ നാലാമൻ. എ.ഐ ഇന്നവേറ്ററായി ഇദ്ദേഹത്തിന്റെ ആസ്തി 5 ബില്യൺ ഡോളർ ആണ്.
4.8 ബില്യൺ ആസ്തിയുമായി ഗ്ലോബൽ മാർക്കറ്റ്സ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ആയ രാജീവ് ജെയിൻ ആണ് അഞ്ചാംസ്ഥാനത്തുള്ളത്.
സ്റ്റാർട്ടപ്പ് മെന്റർ കവിതാർക്ക് റാം ശ്രീറാം(ആസ്തി 3 ബില്യൺ ഡോളർ), ഇന്നോവ സൊല്യൂഷനിലെ എന്റർപ്രൈസ് ടെക് ലീഡർ രാജ് സർദാന(2 ബില്യൺ ഡോളർ), ഗ്ലോബസ് മെഡിക്കലിൽ മെഡ്‌ടെക് ഡിസ്റപ്റ്റർ ഡേവിഡ് പോൾ(1.5 ബില്യൺ ഡോളർ), ആൾട്ടോ നെറ്റ്‌വർക്കുകളുടെ സി.ഇ.ഒയും സൈബർ പ്രതിരോധ വിദഗ്ദ്ധനുമായ നികേഷ് അറോറ(1.4 ബില്യൺ ഡോളർ) എന്നിവരും പട്ടികയിൽ ഇടംപിടിച്ചു.
ആൽഫബെറ്റ് ഇൻകോർപറേറ്റ് സി.ഇ.ഒ സുന്ദർപിച്ചൈയാണ് പട്ടികയിൽ 10ാംസ്ഥാനത്തുള്ളത്. 1.1 ബില്യൺ ഡോളറാണ് സുന്ദർപിച്ചൈയുടെ ആസ്തി. ചെന്നൈ സ്വദേശിയാണ് സുന്ദർപിച്ചൈ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.