ഇസ്രായേൽ-ഫലസ്തീൻ കാര്യങ്ങൾക്കുള്ള ഉന്നത യു.എസ് ഉദ്യോഗസ്ഥൻ രാജിവെച്ചു
text_fieldsവാഷിങ്ടൺ: യു.എസ് വിദേശകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനും ഇസ്രായേൽ-ഫലസ്തീൻകാര്യ വിദഗ്ധനുമായ ആൻഡ്രു മില്ലർ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. എന്നാൽ, ബൈഡന്റെ കടുത്ത ഇസ്രായേൽ അനുകൂല നിലപാടിൽ ഏറെ ആശങ്കാകുലനായിരുന്നു മില്ലർ എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ ആക്രമിച്ചതിന് നിരവധി ഇസ്രായേലി കുടിയേറ്റക്കാർക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഉത്തരവിറക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളാണ്. 2022 ഡിസംബർ മുതൽ ഇസ്രായേൽ-ഫലസ്തീൻ കാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റൻ്റ് സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒക്ടോബറിൽ ആരംഭിച്ച നിലവിലെ സംഘർഷം എല്ലാം ഇല്ലാതാക്കുന്നതായി മാറിയതിനാൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മില്ലർ സഹപ്രവർത്തകരോട് പറഞ്ഞതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.