അഫ്ഗാൻ യുദ്ധം യു.എസിെൻറ പരാജയമെന്ന് ജനറൽ മാർക് മില്ലി, ബൈഡനെ പിന്താങ്ങി വൈറ്റ്ഹൗസ്
text_fieldsവാഷിങ്ടൺ: അഫ്ഗാനിസ്താനിൽ യു.എസ് നടത്തിയ 20 വർഷത്തോളം നീണ്ട യുദ്ധം തന്ത്രപരമായ പരാജയമായിരുന്നുവെന്ന് ജോയൻറ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക് മില്ലി. അഫ്ഗാൻ സർക്കാരിനെ സഹായിക്കാൻ 2500 സൈനികരെ നിലനിർത്തണമെന്ന് ഉപദേശിച്ചിരുന്നുവെങ്കിലും യു.എസ് പ്രസിഡൻറ് ബൈഡൻ ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം സെനറ്റ് ഹിയറിങ്ങിനിടെ പറഞ്ഞു. സേനാപിൻമാറ്റത്തിൽ യു.എസ് സൈന്യത്തിനും പ്രസിഡൻറിനും ഭിന്നനിലപാടുകളായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ നൽകുന്ന സൂചന.
യു.എസ് ആഗ്രഹിച്ചതുപോലല്ല അഫ്ഗാനിലെ സൈനിക നടപടി അവസാനിച്ചത്. അഫ്ഗാനെ ശത്രുവിെൻറ കൈകളിലേൽപിച്ചാണ് സൈന്യത്തിെൻറ മടക്കമെന്നും മാർക് മില്ലി പറഞ്ഞു.
പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, യു.എസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കൻസ് എന്നിവരും മില്ലിക്കൊപ്പം യു.എസ് കോൺഗ്രസിന് മുന്നിൽ വിവരങ്ങൾ നൽകി. തന്ത്രപരമായ യുദ്ധത്തിൽ നാം പരാജയപ്പെട്ടു. ശത്രുവിെൻറ പക്കലാണ് നിലവിൽ കാബൂളിെൻറ നിയന്ത്രണം. അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ അടക്കമുള്ളവ വിജയിെച്ചങ്കിലും തന്ത്രപരമായ പരാജയം നേരിട്ടുവെന്നും മാക് മില്ലി ചൂണ്ടിക്കാട്ടി.
അഫ്ഗാൻ സൈന്യം ഇത്രവേഗം പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവർക്ക് പരിശീലനം നൽകിയത് വെറുതെയായി. ഒരു തവണ പോലും വെടിയുതിർക്കാതെയാണ് പലയിടത്തും അഫ്ഗാൻ സൈന്യം പരാജയം സമ്മതിച്ചത്. പെട്ടെന്നുള്ള സൈനിക പിന്മാറ്റമാണ് അഫ്ഗാൻ സർക്കാറിെൻറ പതനത്തിനു കാരണമായതെന്നും ജനറൽമാർ കൂട്ടിച്ചേർത്തു. അതേസമയം, നിശ്ചിത പരിധിക്കു ശേഷവും യു.എസ് സൈന്യത്തെ അഫ്ഗാനിൽ നിലനിർത്തണമെന്ന് ആരും തന്നെ ഉപദേശിച്ചിട്ടില്ലെന്നായിരുന്നു പ്രസിഡൻറ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.
ബൈഡെൻറ തീരുമാനത്തെ ന്യായീകരിച്ച് വൈറ്റ്ഹൗസ് രംഗത്തുവന്നു. ''സൈനിക പിൻമാറ്റത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൈനിക മേധാവികളുടെ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്. എന്നാൽ കൃത്യമായ നിലപാടായിരുന്നു പ്രസിഡൻറിേൻറത്. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടെയും ദേശീയ സുരക്ഷ സംഘത്തിെൻറയും അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നു.
അഫ്ഗാനിൽ സൈന്യത്തെ നിലനിർത്തിയിരുന്നെങ്കിൽ താലിബാനുമായുള്ള യുദ്ധം രൂക്ഷമാകും. അപ്പോൾ കൂടുതൽ ആളപായമുണ്ടാകുമായിരുന്നു. എന്നാൽ കൂടുതൽ ആളുകളുടെ ജീവൻ നഷ്ടപ്പെടാൻ പ്രസിഡൻറ് ആഗ്രഹിച്ചില്ല. അമേരിക്കൻ ജനതയുടെ താൽപര്യം സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. -വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.